Film News

കുഞ്ചാക്കോ ബോബനും അപര്‍ണ്ണ ബാലമുരളിയും മഡോണയും ഒന്നിക്കുന്നു!!! ‘പത്മിനി’ തുടങ്ങി

കുഞ്ചാക്കോ ബോബനും അപര്‍ണ്ണ ബാലമുരളിയും മഡോണ സെബാസ്റ്റ്യനും പ്രധാന കഥാപാത്രങ്ങളാവുന്ന ‘പത്മിനി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്മിനി. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊല്ലങ്കോട് ആണ്. ഹിറ്റ് ചിത്രം കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് ആണ് ‘പത്മിനി’യുടെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്.

കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിസ് ഒരുക്കുന്ന ചിത്രമാണ് പത്മിനി. സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍ ആണ്.

സംഗീതം- ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- ആര്‍ഷാദ്, മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍, സ്റ്റില്‍സ്- ഷിജിന്‍, എഡിറ്റര്‍- മനു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, പി.ആര്‍.ഒ. എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറയിലുള്ളവര്‍.

Trending

To Top