വിദ്യാര്‍ഥിയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ഥിയുടെ കാലിലൂടെ തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് കയറിയിറങ്ങി. നഴ്‌സിംഗ് വിദ്യാര്‍ത്ഥിയും പൂവാര്‍ സ്വദേശിനിയുമായ അജിതയ്ക്കാണ് കാലിന് പരിക്ക് പറ്റിയത്. അജിതയുടെ ഇരു കാലിലേക്കും ആണ് ബസ് കയറി ഇറങ്ങിയത്. ക്ലാസില്‍ പോവുകയായിരുന്ന അജിതയുടെ…

നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ഥിയുടെ കാലിലൂടെ തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് കയറിയിറങ്ങി. നഴ്‌സിംഗ് വിദ്യാര്‍ത്ഥിയും പൂവാര്‍ സ്വദേശിനിയുമായ അജിതയ്ക്കാണ് കാലിന് പരിക്ക് പറ്റിയത്. അജിതയുടെ ഇരു കാലിലേക്കും ആണ് ബസ് കയറി ഇറങ്ങിയത്.

ക്ലാസില്‍ പോവുകയായിരുന്ന അജിതയുടെ ഇരുചക്ര വാഹനത്തില്‍ തട്ടിയായിരുന്നു അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അജിതയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തിട്ടുണ്ട്. നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ് തട്ടിയാണ് അപകടമുണ്ടായത്.