ആരേയും കൂസാതെ റോഡ് മുറിച്ചു കടന്ന് അനാക്കോണ്ട; അമ്പരന്ന് ജനങ്ങള്‍- വീഡിയോ

മനുഷ്യരും മൃഗങ്ങളും റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്. എന്നാല്‍ ഒരു പാമ്പ് റോഡ് മുറിച്ചുകടന്നാലോ? സാധാരണ പാമ്പല്ല, തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്ന അനക്കോണ്ടയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രസീലിലാണ് സംഭവം. ഇരുവശവും അതിവേഗത്തില്‍…

മനുഷ്യരും മൃഗങ്ങളും റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്. എന്നാല്‍ ഒരു പാമ്പ് റോഡ് മുറിച്ചുകടന്നാലോ? സാധാരണ പാമ്പല്ല, തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്ന അനക്കോണ്ടയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രസീലിലാണ് സംഭവം.

ഇരുവശവും അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഒരു അനക്കോണ്ട മെല്ലെ റോഡ് മുറിച്ചുകടക്കുന്നു. ആരെയും ഉപദ്രവിക്കാതെയാണ് പാമ്പിന്റെ സവാരി. അനക്കോണ്ടയ്ക്ക് ഏകദേശം 4 മീറ്റര്‍ നീളമുണ്ട്. പൊതുവെ അപകടകരമായ അനക്കോണ്ട വനമേഖലകളില്‍ മാത്രമാണ് കാണപ്പെടുന്നത്. എന്നാല്‍ ഇത് എങ്ങനെയാണ് റോഡില്‍ എത്തിയതെന്ന് വ്യക്തമല്ല.

വഴിയരികിലെ വനത്തില്‍ നിന്നാണ് അനക്കോണ്ട ഇറങ്ങുന്നത്. ഇതിനുശേഷം ഡിവൈഡറില്‍ കയറുകയും ഇറങ്ങുകയും മറുവശത്തുള്ള കാട്ടിലേക്ക് പോകുകയും ചെയ്യുന്നു. റോഡിലെ യാത്രക്കാര്‍ കൗതുകത്തോടെ അനക്കോണ്ടയെ കാണാന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാരും അനക്കോണ്ടയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുണ്ട്. അനക്കോണ്ടയ്ക്ക് പോകാനായി വാഹനങ്ങളെല്ലാം പാര്‍ക്ക് ചെയ്തിരുന്നതായും വീഡിയോയില്‍ വ്യക്തമാണ്. കഴിഞ്ഞ നവംബറില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയ വീഡിയോ ഇതുവരെ 2.3 ലക്ഷം പേരാണ് കണ്ടത്. വീഡിയോ കണ്ടവരെല്ലാം ഈ ഭീമന്‍ അനക്കോണ്ടയുടെ പ്രവൃത്തി കണ്ട് അമ്പരന്നു.

ഈ പാമ്പ് റോഡില്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് ചോദിക്കുന്നു. മറ്റൊരാള്‍ പറയുന്നത് വന്യജീവികളെ ഉപദ്രവിക്കാത്ത ആളുകളെ കാണുന്നതില്‍ സന്തോഷമുണ്ടെന്നാണ്.