Connect with us

Hi, what are you looking for?

Film News

അല്ലു അര്‍ജുന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് യാഷും

Reporter slams Yash in public, later actor says sorr
Reporter slams Yash in public, later actor says sorr

മാധ്യമ പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് കന്നഡ നടന്‍ യാഷ്. കെ. ജി. എഫ്. 2 ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആന്ധ്രപ്രദേശിലെ വിസാഗില്‍ എത്തിയപ്പോഴാണ് നടന്‍ മാധ്യമപ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞത്. ഒന്നര മണിക്കൂര്‍ വൈകിയാണ് അദ്ദേഹം പ്രസ് മീറ്റിന് എത്തിയത്. ഇത് മാധ്യമ പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. യാഷ് വേദിയില്‍ എത്തിയപാടെ തന്നെ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ താരത്തോട് ഇതേ പറ്റി ചോദിച്ചു.

‘ഞങ്ങളോട് 11 മണിക്ക് ഇവിടെ എത്താന്‍ പറഞ്ഞു, ഒരു മണിക്കൂറിലധികം കഴിഞ്ഞു, നിങ്ങള്‍ ഇപ്പോഴാണ് ഇവിടെ വന്നിരിക്കുന്നത്,’ എന്നാണ് ഒരു തെലുങ്ക് മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍ ചോദിച്ചത്. എന്നാല്‍ യാഷ് ഉടനടി എല്ലാവരോടും മാപ്പ് പറഞ്ഞു. ‘നിങ്ങളോട് എപ്പോഴാണ് ഇങ്ങോട്ട് വരാന്‍ ആവശ്യപ്പെട്ടതെന്ന് എനിക്കറിയില്ലായിരുന്നു.

ഞാന്‍ കുറച്ച് മിനിറ്റുകളാണ് വൈകിയതെങ്കിലും എന്നോട് ക്ഷമിക്കണം’ എന്നാണ് താരം പറഞ്ഞത്. കൂടാതെ, തന്റെ ടീം തന്നെ കൊണ്ടുപോകുന്നിടത്തെല്ലാം താന്‍ ഓടുകയാണെന്നും സ്വകാര്യ ജെറ്റുകളില്‍ സഞ്ചരിക്കുന്നതിനാല്‍ പലയിടങ്ങളിലും ഇറങ്ങാന്‍ അനുമതി ആവശ്യമായതിനാല്‍ എത്താന്‍ വൈകുന്നതാണെന്നും യാഷ് കൂട്ടിച്ചേര്‍ത്തു.

ബാംഗ്ലൂരില്‍ അല്ലു അര്‍ജുന്‍ പ്രസ്സ് കോണ്‍ഫ്രന്‍സിന് എത്തിയപ്പോഴും സമാന സംഭവം ഉണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു അല്ലു എത്തിയത്. ഇതോടെ താരം മാധ്യമപ്രവര്‍ത്തകരോട് മാപ്പു പറഞ്ഞിരുന്നു.

You May Also Like