‘അതെ, നമുക്ക് രക്തമൊഴുകും; അതിനാലാണ് നാം നിലനില്‍ക്കുന്നത്’!!! ശ്രദ്ധേയമായിനിമിഷയുടെ പെയിന്റിംഗ്

മലയാളത്തിലെ ശ്രദ്ധേയമായ യുവതാരമാണ് നിമിഷ സജയന്‍. താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യലിടത്ത് ചര്‍ച്ചയാകുന്നത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട ചിത്രമാണ് നിമിഷ പങ്കുവച്ചിട്ടുള്ളത്. ‘WE BLEED. Yes we do, and that’s…

മലയാളത്തിലെ ശ്രദ്ധേയമായ യുവതാരമാണ് നിമിഷ സജയന്‍. താരം ഇപ്പോള്‍
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യലിടത്ത് ചര്‍ച്ചയാകുന്നത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട ചിത്രമാണ് നിമിഷ പങ്കുവച്ചിട്ടുള്ളത്.

‘WE BLEED. Yes we do, and that’s why we exist’ എന്ന കുറിപ്പോടുകൂടിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. സ്ത്രീ ശരീരത്തിലെ മെന്‍സ്ട്രുവേഷന്‍ ആണ് ചിത്രത്തില്‍ കാണിച്ചിരിയ്ക്കുന്നത്. അതെ, നമുക്ക് രക്തമൊഴുകും; അതിനാലാണ് നാം നിലനില്‍ക്കുന്നത് എന്നാണ് നിമിഷ ഫോട്ടോയോടൊപ്പം കുറിച്ചത്.

ഇതുകൂടാതെ സ്ത്രീകളുടെ വ്യത്യസ്തഭാവങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും നിമിഷ പങ്കുവച്ചിട്ടുണ്ട്. നിമിഷ തന്നെ വരച്ച ചിത്രങ്ങളാണിതെന്നാണ് സൂചനകള്‍. നിമിഷ നിരവധി പെയിന്റിംഗുകള്‍ തന്റെ പേജില്‍ പങ്കുവെയ്ക്കാറുമുണ്ട്.

ബിജു മേനോന്‍ നായകനായ ഒരു തെക്കന്‍ തല്ല് കേസ് എന്ന ചിത്രമാണ് നിമിഷയുടെതായി റിലീസിനൊരുങ്ങുന്നത്. ശ്രീജിത്ത് എന്‍. ആണ് സംവിധാനം. ചിത്രത്തില്‍ പത്മപ്രിയ, റോഷന്‍ മാത്യു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.