Film News

ഇതൊന്നും താൻ ആർക്കും കൊടുക്കില്ല, നിഷ മാത്യു

കൂടെവിടെ എന്ന പരമ്പരയിൽ കൂടി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് നിഷ മാത്യു. പരമ്പരയിലെ റാണിയമ്മ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിച്ചത്. കൂടെവിടെയിലെ പ്രധാന വില്ലത്തി വേഷം ആയിരുന്നു റാണി അമ്മയുടേത്. അത് കൊണ്ട് തന്നെ പരമ്പരയുടെ തുടക്കം മുതൽ തന്നെ റാണി ‘അമ്മ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരമ്പരയിൽ കോടീശ്വരിയായ റാണി ‘അമ്മ അത്യാഢംബര ജീവിതം നയിക്കുന്ന വ്യക്തി ആയിരുന്നു. എന്നാൽ പരമ്പരയുടെ അവസാനം ആയപ്പോഴേക്കും റാണി അമ്മയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം ഉണ്ടാകുകയും പ്രേക്ഷകർ ആഗ്രഹിച്ച രീതിയിലേക്ക് കഥാപാത്രം എത്തുകയും ആയിരുന്നു. എന്നാൽ പരമ്പര അവസാനിക്കുന്നതിന് മുൻപ് തന്നെ നിഷയ്ക്ക് ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു പരമ്പരയിൽ പ്രധാന വേഷം കൈകാര്യം ചെയ്യാനുള്ള അവസരവും ലഭിച്ചിരുന്നു.

ഇപ്പോഴിതാ കൂടെവിടെയിലെ തന്റെ കഥാപാത്രമായ റാണി അമ്മയെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിഷ മാത്യു. നിഷയുടെ വാക്കുകൾ ഇങ്ങനെ, കൂടെവിടെയിൽ റാണി അമ്മയെ അവതരിപ്പിക്കാൻ എനിക്ക് എന്തെതായ കുറച്ച് എഫ്ആർട്ട് എടുക്കേണ്ടി വന്നു. റാണി ‘അമ്മ നല്ല റിച്ച് ആയിട്ടുള്ള കഥാപാത്രം ആണ്. പരമ്പരയിലെ കഥാപാത്രങ്ങൾ ധരിക്കുന്ന വസ്ത്രങ്ങൾ എല്ലാം ആർട്ടിസ്റ്റുകൾ തന്നെ വാങ്ങുന്നതാണ്. റാണി അമ്മയ്ക്ക് വേണ്ടി ഞാൻ അഞ്ഞൂറോളം സാരികൾ ആണ് വാങ്ങിച്ചത്. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു കാര്യം തന്നെ ആയിരുന്നു. ഒറ്റ കഥാപാത്രത്തിന് വേണ്ടി രണ്ടു മൂന്ന് വർഷത്തിനിടയിൽ വാങ്ങിച്ച് കൂട്ടിയത് അഞ്ഞൂറാളം വസ്ത്രങ്ങൾ ആണ്.

അതിൽ പലതും ഞാൻ ആർക്കെങ്കിലും ഒക്കെ കൊടുക്കാറുണ്ട്. എന്നാൽ സാരികൾ ഒന്നും ഞാൻ ആർക്കും കൊടുക്കില്ല. അതിനു കാരണം ഉണ്ട്. ഞാൻ എന്റെ അമ്മയുടെ പല സാരിയും റാണി അമ്മയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അത് പോലെ തന്നെ ജോയ് മാത്യു സാറിന്റെ ഭാര്യ എന്റെ അടുത്ത സുഹൃത്ത് ആണ്. അവരുടെ സാരികളും ഞാൻ പരമ്പരയിൽ ഉടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ഞാൻ വാങ്ങിച്ച ഒരു സാരിയും ആർക്കും കൊടുക്കില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു. കാരണം നാളെ മറ്റൊരു ആവശ്യം വന്നാൽ നമുക്ക് അപ്പോഴും വസ്ത്രങ്ങൾ വേണ്ടായോ എന്നുമാണ് നിഷ മാത്യു ചോദിക്കുന്നത്.

Trending

To Top