Connect with us

Hi, what are you looking for?

Film News

‘മാളിപ്പുറം കഴിഞ്ഞപ്പോള്‍ വേറെ ഒരുത്തനെ കിട്ടി!!! കുട്ടിത്താരത്തിനൊപ്പം ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഹിറ്റ് ചിത്രം മേപ്പടിയാനിലൂടെ നടന്‍ മാത്രമല്ല മികച്ച നിര്‍മ്മാതാവായും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു ഉണ്ണി മുകുന്ദന്‍. തന്റെ കൂടെ അഭിനയിക്കുന്ന കുട്ടിത്താരങ്ങളെ തന്നോടൊപ്പം കൂട്ടുന്നതില്‍ ഉണ്ണി മടിയൊന്നും കാണിക്കാറില്ല. ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ ചിത്രമാണ് ജയ് ഗണേഷ്. ഉണ്ണിയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ജയ് ഗണേഷ്.

ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഉണ്ണിയുടെ ഹൃദ്യമായ ചിത്രങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. കുട്ടിത്താരത്തിനെ എടുത്ത് നില്‍ക്കുന്ന ഉണ്ണിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ലൊക്കേഷനില്‍ നിന്ന് ചിത്രത്തിലെ ഒരു കുട്ടി താരത്തിനൊപ്പമുള്ളതാണ് ഉണ്ണിയുടെ വീഡിയോ. നാലാം ക്ലാസില്‍ പഠിക്കുന്ന റയാനാണ് കൊച്ചുതാരം. ജയ് ഗണേഷ് പത്താം ദിവസം, ബിഹൈന്‍ഡ് ദ സീന്‍ എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണി വീഡിയോ പങ്കുവച്ചത്.

റയാനെ എടുത്തുനില്‍ക്കുന്ന ഉണ്ണി മുകുന്ദനാണ് വീഡിയോയുടെ തുടക്കത്തില്‍. തന്നെ ആരും ചേട്ടാ എന്നും അങ്കിള്‍ എന്നും വിളിക്കുന്നില്ലെന്നും ഓള്‍ഡ് മാന്‍ എന്നാണ് വിളിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറയുമ്പോള്‍ ഉണ്ണി എന്ന് ധൈര്യത്തോടെ വിളിക്കുകയാണ് കൊച്ചു റയാന്‍.

റയാന്‍ ബംഗളൂരു മലയാളിയാണ്. നാലാം ക്ലാസിലാണ് റയാന്‍ പഠിക്കുന്നത്. അടുത്ത വര്‍ഷത്തോടെ മലയാളം, ഹിന്ദി, തമിഴ്, മറാഠി, കന്നഡ എന്നീ ഭാഷകള്‍ പഠിക്കുമെന്ന് തനിക്ക് ഉറപ്പ് തന്നിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

തോളത്ത് നിന്ന് റയാനെ താഴെ ഇറക്കി നിര്‍ത്തിയതിനു ശേഷം ഉണ്ണി മുകുന്ദന്‍ കൊച്ചു റയാനോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. സംവിധായകന്റെ പേര് എന്താണെന്ന് ചോദിക്കുമ്പോള്‍ അറിയില്ല എന്ന് റയാന്‍ പറയുന്നു. എന്നാല്‍, സംവിധായകന്‍ വീഡിയോ കാണുമെന്ന് പറഞ്ഞ് രഞ്ജിത്ത് ശങ്കര്‍ എന്ന പേര് പറഞ്ഞു കൊടുത്ത് റയാനെ കൊണ്ട് പറയിപ്പിക്കുന്നുണ്ട് ഉണ്ണി മുകുന്ദന്‍. മാത്രമല്ല നായികയുടെ പേര് മഹിമയെന്നും പഠിപ്പിക്കുന്നുണ്ട്. ‘മാളിപ്പുറം കഴിഞ്ഞപ്പോള്‍ വേറെ ഒരുത്തനെ കിട്ടിയിട്ടുണ്ട്’ എന്ന് പറഞ്ഞാണ്
വീഡിയോ അവസാനിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ നായികയായി മഹിമ നമ്പ്യാര്‍ ആണ് ചിത്രത്തിലെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജോമോള്‍ മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ജയ് ഗണേഷ്. ചിത്രത്തില്‍ ഉണ്ണിയുടെ അഭിഭാഷകയായിട്ടാണ് ജോമോള്‍ എത്തുന്നത്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

You May Also Like