ടീച്ചറുമാർക്ക് ഡാൻസും പാട്ടും പറ്റില്ലേ? ലാലേട്ടനെ അനുകരിച്ച കുറ്റത്തിന് തന്റെ ജോലി വരെ പോയി, നിഷ റാഫേൽ 

മോട്ടിവേഷണൽ സ്പീക്കറും, ടീച്ചറുമായ നിഷ റാഫേൽ കുട്ടികൾക്ക് പ്രിയങ്കരി തന്നെയാണ്, മോഹൻലാലിനെ അനുകരിച്ചതിന്റെ പേരിൽ തന്റെ ജോലി വരെ നഷ്ട്ടപെട്ടു എന്ന് തുറന്നു പറയുകയാണ് നിഷ, താൻ മോഹൻലാലിൻറെ വലിയ ഒരു ആരാധികയാണ്, അതുകൊണ്ടു…

മോട്ടിവേഷണൽ സ്പീക്കറും, ടീച്ചറുമായ നിഷ റാഫേൽ കുട്ടികൾക്ക് പ്രിയങ്കരി തന്നെയാണ്, മോഹൻലാലിനെ അനുകരിച്ചതിന്റെ പേരിൽ തന്റെ ജോലി വരെ നഷ്ട്ടപെട്ടു എന്ന് തുറന്നു പറയുകയാണ് നിഷ, താൻ മോഹൻലാലിൻറെ വലിയ ഒരു ആരാധികയാണ്, അതുകൊണ്ടു തന്നെ അദ്ദേഹത്തിനെ ഡബ് മാഷ് ചെയ്യ്തുകൊണ്ടു കുട്ടികളുമായി താൻ അടുക്കാറുണ്ട്, എന്നാൽ ഇതിന്റെ പേരിൽ സ്കൂൾ മാനേജ്‌മെന്റ് അറിഞ്ഞു പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് എന്തിനെ ജോലി വരെ നഷ്ട്ടപെട്ടു.

എന്നാൽ കുട്ടികൾക്ക് തന്റെ ക്ലാസിൽ ഇരിക്കാൻ വളരെ ഇഷ്ടമാണ്, എന്തുകൊണ്ട് ടീച്ചറുമാർക്ക് ഡാൻസും, പാട്ടും പറ്റാത്തത്, തന്റെ ആറാമത്തെ വയസിലാണ് ലാലേട്ടന്റെ ഇരുപതാം നൂറ്റാണ്ട് സിനിമ കാണുന്നത്, അന്ന് അദ്ദേഹത്തോട് തോന്നിയ ഇഷ്ട്ടം ഇന്നും തന്നിൽ ഉണ്ട്. ഞാൻ ലാലേട്ടനെ ഡബ് മാഷ് ചെയ്യുന്നത് കണ്ടു മാനേജ്‌മെന്റ് പ്രശ്നം ഉണ്ടാക്കും. ഞാൻ അധികവും പഠിപ്പിച്ചത് എൻജിനിയറിങ് കോളേജിലാണ്

അവിടെയുള്ള കുട്ടികൾക്ക് സ്‌കിപ്പ് ചെയ്യുന്ന വിഷയം ആണ് എക്കണോമിക്സ് അത് അറുബോറാണ് കുട്ടികൾ പറയുന്നത് അങ്ങനെയാണ്, എന്നാൽ എന്റെ ക്ലാസ്സിൽ എല്ലാവരും ഉണ്ടാകും അവര്ക്കിഷ്ട്ടമാണ് എന്റെ ക്ലാസ്. ഇതിന്റെ കാരണം അറിയാൻ മാനേജ്മെന്റ്  വന്നപ്പോൾ അവിടെ ചിരിയും, തമാശയും. എന്നാൽ എന്റെ വിഷയത്തിൽ കുട്ടികൾക്ക് നല്ല മാർക്കും കാണും,