Film News

എട്ട് വയസുകാരിയെ റേപ്പ് ചെയ്യുന്ന സീന്‍!!! ചെയ്യില്ലെന്ന് സംവിധായകനോട് ഉറപ്പിച്ച് പറഞ്ഞു

മലയാളത്തിലെ ഏറെ ആരാധകരുണ്ടായിരുന്ന വില്ലനാണ് നടന്‍ കുണ്ടറ ജോണി. സ്‌ക്രീനിലെ പരുക്കനും ദുഷ്ടനുമായിരുന്നെങ്കില്‍ യഥാര്‍ഥ ജീവിതത്തില്‍ വളരെ ശാലീന പ്രകൃതക്കാരനായിരുന്നു ജോണി. മലയാള സിനിയുടെ തീരാ നഷ്ടമാണ് ജോണിയുടെ അപ്രതീക്ഷിത വിയോഗം.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മുന്‍പ് ജോണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരിക്കല്‍ ഒരു സിനിമയിലെ റേപ്പ് സീന്‍ താന്‍ ചെയ്യില്ലെന്ന് ജോണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം റേപ്പ് സീനുകള്‍ ചെയ്തിട്ടില്ലെന്ന് താരം പറഞ്ഞിരുന്നു. ഒരു സിനിമയിലെ റേപ്പ് സീന്‍ ചെയ്യാന്‍ കഴിയില്ലെന്ന് ഡയറക്ടറോട് താരം തുറന്നു പറഞ്ഞിട്ടുണ്ട്.

എട്ട് വയസായ ഒരു കുഞ്ഞിനെ റേപ്പ് ചെയ്യുന്നതായിരുന്നു സീന്‍. ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ എടുത്തോണ്ട് നടക്കുന്നതല്ലേ. അപ്പോള്‍ അത് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അത് മാസികമായിട്ട് ഏറെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ സംവിധായകനോട് ചെയ്യാന്‍ കഴിയില്ല എന്ന് തന്നെ പറഞ്ഞു. ഒരു ബ്രൂട്ടല്‍ റേപ്പ് കാണിക്കാനാണ് സംവിധായകന്‍ ഉദ്ദേശിച്ചിരുന്നതെന്നും ജോണി പറഞ്ഞിരുന്നു.

ആദ്യ ചിത്രത്തില്‍ തന്നെ തന്റെ പ്രായത്തിനേക്കാള്‍ കൂടുതലുള്ള കഥാപാത്രമാണ് ജോണി ചെയ്തിരുന്നത്. 1979 ജൂണില്‍ പുറത്തിറങ്ങിയ ശശികുമാറിന്റെ നിത്യവസന്തം എന്ന ചിത്രത്തില്‍ 55 വയസ്സുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

ഏകദേശം 100ലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം കൂടുതലായും വില്ലന്‍ വേഷങ്ങളായിരുന്നു അവതരിപ്പിച്ചത്. കരിമ്പന, മീന്‍, നാടോടിക്കാറ്റ്, ഗോഡ്ഫാദര്‍, കിരീടം, പറങ്കിമല തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷക മനസില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്.

മലയാള സിനിമയിലെ വേഷങ്ങള്‍ക്ക് പുറമേ തമിഴ്, തെലുങ്ക്,, കന്നഡ ഭാഷകളിലെ ഏതാനും ചലച്ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2022ല്‍ പുറത്തിറങ്ങിയ മേപ്പടിയാന്‍ ആണ് ജോണിയുടെ അവസാന ചിത്രം.

Trending

To Top