കേരളത്തിന്റെ രണ്ടു കണ്ണുകൾ ആണ് ആ നടന്മാർ! തനിക്ക് പ്രിയപ്പെട്ടവൻ ദുൽഖർ, ശിവരാജ്‌കുമാർ

മലയാളത്തിൽ മിക്ക നടന്മാരെ കുറിച്ചും തുറന്നു പറയുകയാണ് തെന്നിന്ത്യൻ താരം ശിവരാജ് കുമാർ, മലയാളത്തിൽ തനിക്ക് പ്രിയപ്പെട്ട നടൻ ആണ് ദുൽഖർ സൽമാൻ, ശരിക്കും തനിക്ക് ദുൽഖറിനെ വലിയ ഇഷ്ട്ടമാണ്, എന്റെ ആരാധന നടൻ…

മലയാളത്തിൽ മിക്ക നടന്മാരെ കുറിച്ചും തുറന്നു പറയുകയാണ് തെന്നിന്ത്യൻ താരം ശിവരാജ് കുമാർ, മലയാളത്തിൽ തനിക്ക് പ്രിയപ്പെട്ട നടൻ ആണ് ദുൽഖർ സൽമാൻ, ശരിക്കും തനിക്ക് ദുൽഖറിനെ വലിയ ഇഷ്ട്ടമാണ്, എന്റെ ആരാധന നടൻ ആണ് ദുൽഖർ, അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ താൻ ശ്രദ്ധിക്കാറുണ്ട്, അതുപോലെയാണ് തനിക്ക് ഇഷ്ടനടൻ ആണ് മമ്മൂട്ടി സാർ, സിനിമയുടെ ഒരു മുതിർന്ന നടൻ എന്ന് തന്നെ അദ്ദേഹത്തെ പറയാം ശിവരാജ് കുമാർ പറയുന്നു.

33 വര്ഷം കൊണ്ട് താൻ മമ്മൂട്ടി സാറിന്റെ ചിത്രങ്ങൾ കാണാറുണ്ട്, മികച്ച പ്രകടനം ആണ് അദ്ദേഹം തന്റെ കഥപാത്രത്തിനു നൽകുന്നത്. അതുപോലെയാണ് മോഹൻലാൽ സാർ, അദ്ദേഹത്തെ ഞാൻ ഒരുപാടു ആരാധിക്കുന്നുണ്ട്, എനിക്കദ്ദേഹവുമായി നല്ല അടുപ്പമുണ്ട്. എന്റെ അച്ഛൻ കുടുംബവുമായാണ് ആ ബന്ധം ശിവ രാജ്‌കുമാർ പറയുന്നു

ശരിക്കും മലയാള സിനിമയുടെ രണ്ടു കണ്ണുകൾ എന്ന് വിശേഷിപ്പിക്കാവുന്ന നടന്മാർ ആണ് മോഹൻലാൽ സാറും, മമ്മൂട്ടി സാറും, അതുപ്പോലെ തനിക്ക് ഒരുപാടു അടുപ്പമുള്ള നടൻ ആണ് ജയറാം. എന്റെ ഒരു സഹോദരനെ പോലെയാണ് അദ്ദേഹം. ഞാൻ കേരളത്തിൽ വരുമ്പോൾ ജയറാം പറയും നമ്മൾക്ക് ഒന്നിച്ചൊരു സിനിമ ചെയ്യാമെന്ന്, ശിവരാജ് കുമാർ പറയുന്നു. താരം പ്രധാന കഥപാത്രമായെത്തുന്ന ഗോസ്റ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായുള്ള അഭിമുഖ്ത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്.