ഓരോ നഗരവും ഒരു കഥ പറയുന്നു! ഒറ്റിലെ ഗാനമെത്തി..! ഓണത്തിനുള്ള അടുത്ത ഹിറ്റ് എന്ന് ആരാധകര്‍!

നാളുകളുടെ കാത്തിരിപ്പിന് ഒടുവില്‍ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ച് അഭിനയിച്ച സിനിമ ഒറ്റ് തീയറ്ററുകളിലേക്ക് എത്തുകയാണ്. തിരുവോണദിനത്തില്‍ എട്ടാം തീയതിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്…

നാളുകളുടെ കാത്തിരിപ്പിന് ഒടുവില്‍ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ച് അഭിനയിച്ച സിനിമ ഒറ്റ് തീയറ്ററുകളിലേക്ക് എത്തുകയാണ്. തിരുവോണദിനത്തില്‍ എട്ടാം തീയതിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഓരോ നഗരവും ഒരു കഥ പറയുന്നു… എന്ന് തുടങ്ങുന്ന സിനിമയിലെ വീഡിയോ ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.

25 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒറ്റ്. ഒപ്പം ചാക്കോച്ചനും എത്തുന്നു എന്നതാണ് ഈ സിനിമയെ പ്രേക്ഷകരിലേക്ക് ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം. ഇപ്പോള്‍ സിനിമയിലെ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്… ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. എ എച്ച് കാഷിഫ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്. ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമാതാരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സെപ്റ്റംബര്‍ 2 ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം റിലീസ് എട്ടിലേക്ക് നീട്ടുകയായിരുന്നു. സിനിമയുടെ തമിഴ് റിലീസുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങള്‍ കാരണമാണ് ഇങ്ങനെ ഒരു തീയതി മാറ്റം ഉണ്ടായത്. ദ്വിഭാഷാ ചിത്രമായി ഒരുക്കിയ ഒറ്റ് ഒരേ സമയം തന്നെ തമിഴിലും മലയാളത്തിലും ഇറക്കണം എന്ന തീരുമാനമാണ് ആദ്യം തീരുമാനിച്ച റിലീസ് തീയതി മാറി എട്ടാം തീയതിയിലേക്ക് ആവാന്‍ കാരണം. തമിഴില്‍ രണ്ടകം എന്നാണ് ഈ സിനിമ അറിയപ്പെടുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.