‘നച്ചത്തിരം നഗർഗിരത്ത്’, പാ രഞ്ജിത്തിനൊപ്പം കാളിദാസ് ജയറാം; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ‘നച്ചത്തിരം നഗര്‍ഗിരത്ത്’ എന്നാണ് ചിത്രത്തിന്റെ പേര്. ‘പ്രണയം രാഷ്ട്രീയമാണ്’ എന്ന കുറിപ്പോടെയാണ് പാ രഞ്ജിത്ത് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍…

സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ‘നച്ചത്തിരം നഗര്‍ഗിരത്ത്’ എന്നാണ് ചിത്രത്തിന്റെ പേര്. ‘പ്രണയം രാഷ്ട്രീയമാണ്’ എന്ന കുറിപ്പോടെയാണ് പാ രഞ്ജിത്ത് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ കാളിദാസ് ജയറാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ദുഷാര വിജയന്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുഷാരയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും സിനിമ മുന്നോട്ടു പോകുന്നതെന്നാണ് സൂചനകള്‍. തെന്‍മയാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ മുമ്പേ പൂര്‍ത്തിയാക്കിയിരുന്നു. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.