Film News

കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ശ്രീനാഥ് ഭാസി എത്തുന്നു!!!’പടച്ചോനേ ഇങ്ങള് കാത്തോളീ’ റിലീസ് പ്രഖ്യാപിച്ചു

ശ്രീനാഥ് ഭാസിയുടെ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ റിലീസ് പ്രഖ്യാപിച്ചു. ഹാസ്യപ്രധാനമായ കുടുംബചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. വിവാദങ്ങള്‍ക്ക് ശേഷം കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടംപിടിക്കാനൊരുങ്ങുകയാണ് ശ്രീനാഥ് ഭാസി.

നര്‍മ്മത്തിനും, പ്രണയത്തിനും ഗാനങ്ങള്‍ക്കും എല്ലാം പ്രാധാന്യം നല്‍കികൊണ്ടാണ് പടച്ചോനേ ഇങ്ങള് കാത്തോളീ എത്തുന്നത്. ഒരു സമ്പൂര്‍ണ വിനോദ സിനിമയായിരിക്കും ചിത്രം. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.

തിയറ്ററില്‍ തന്നെയാണ് പടച്ചോനേ ഇങ്ങള് കാത്തോളീ ചിത്രം റിലീസ് ചെയ്യുക. ബിജിത്ത് ബാല സംവിധാനം ചെയ്ത ചിത്രം നവംബര്‍ 24നാണ് റീലീസ് ചെയ്യുക. ചിത്രത്തിന്റെ ട്രെയിലെര്‍, ടീസര്‍, ലിറിക്കല്‍ വീഡിയോസ് എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു, അവ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആന്‍ ശീതള്‍, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രോോക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവന്‍, മൃദുല, എന്നി താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിഷ്ണു പ്രസാദാണ് ചിത്രത്തിന്റെ ക്യാമറ. രചന – പ്രദീപ് കുമാര്‍ കാവുംന്തറ, സംഗീതം- ഷാന്‍ റഹ്‌മാന്‍, ഗാനരചന- നിധീഷ് നടേരി, ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത്, ആര്‍ട്ട് ഡയറക്ടര്‍- അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂര്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ് – ഹുവൈസ് (മാക്‌സ്സോ) എന്നിവരാണ് മറ്റ് അണിയറയിലുള്ളവര്‍.

Trending

To Top