ഗ്രീക്ക് ദേവതയെ പോലെ തിളങ്ങി നടി പത്മപ്രിയ- ചിത്രങ്ങള്‍

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സിനിമകളില്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. ഒരിടവേളയ്ക്കു ശേഷം ‘ ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. ബിജു മേനോന്‍, റോഷന്‍ മാത്യൂസ്,…

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സിനിമകളില്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. ഒരിടവേളയ്ക്കു ശേഷം ‘ ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. ബിജു മേനോന്‍, റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തില്‍ പത്മപ്രിയയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.

ഗ്രീക്ക് രാജകുമാരിയെ പോലുള്ള വസ്ത്രമാണ് പത്മപ്രിയ അണിഞ്ഞിരിക്കുന്നത്. ‘വി വെയര്‍ സിങ്ങിങ്ങ് ഓണ്‍ എ സ്‌ട്രോബെറി സ്വിങ്ങ്’ എന്നാണ് അടികുറിപ്പായി ചിത്രങ്ങള്‍ക്കു നല്‍കിയത്. താരങ്ങളായ ശ്രിന്ദ, രഞ്ജിനി ഹരിദാസ്, ദിവ്യ പ്രഭ എന്നിവര്‍ ചിത്രങ്ങള്‍ക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്. ദേവതയെ പോലുണ്ടെന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം മുണ്ട് മടക്കിയുടുത്ത് കൃഷി ചെയ്യാന്‍ എത്തിയ പത്മപ്രിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് നേരത്തെ വൈറലായിരുന്നു. വീടിന്റെ പിന്‍വശത്ത് തന്നെയാണ് പത്മപ്രിയ കൃഷിക്കായി കളമൊരുക്കുന്നത്. ചെടികള്‍ പരിപാലിക്കുന്നതിനൊപ്പം തോട്ടത്തില്‍ നിന്ന് ചുവടുവയ്ക്കുന്ന വീഡിയോയും വൈറലായിരുന്നു. ഓറഞ്ച് തലയില്‍ വച്ച് നൃത്തം ചെയ്യുകയാണ് നടി. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായെത്തിയത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയത്. ഒരു തെക്കന്‍ തല്ല് കേസ് എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ വീണ്ടും തന്റെ തിരിച്ചു വരവ് നടത്തിയത്. വ്യത്യസ്തമായൊരു കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും ഈ സിനിമയിലൂടെ ഞെട്ടിക്കുകയായിരുന്നു പത്മപ്രിയ, നര്‍ത്തകി കൂടിയായ താരം വേദികളിലും ഇപ്പോള്‍ സജീവമാവുകയാണ്.. ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ താരം ഇനിയും ഒരുപാട് സിനിമകല്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.