Film News

ലാലേട്ടന്റ് ആ സർപ്രൈസിനായി താനും കാത്തിരിക്കുന്നു അൽഫോൻസ് പുത്രൻ 

തമിഴ് മന്നൻ രജനി കാന്തും, മലയാളത്തിന്റെ നടനവിസ്‌മയം മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രം ജയിലർ. ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ,  ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്, ചിത്രം സംവിധാനം ചെയ്യ്തത് തമിഴിൽ ഹിറ്റ്‌മേക്കറായ നെൽസൺ. ചിത്രത്തിന്റെ ഹൈ  ലൈറ്റ് തന്നെ മോഹൻലാൽ എത്തുന്ന രംഗങ്ങൾ ആണെന്നും റിപ്പോർട്ട്കൾ  പറയുന്നുഉണ്ട് . മോഹൻലാൽ അവതരിപ്പിക്കുന്ന രംഗങ്ങൾ ഇനിയും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് എത്തിക്കുമെന്നും പറയുന്നു.

ചിത്രത്തിൽ മോഹൻലാൽ ഒരു സർപ്രൈസ് കഥാപാത്രമായി ആണ് എത്തുന്നത്. ഇപ്പോൾ സംവിധായകൻ അൽഫോൻസ് പുത്രൻ പറയുന്നു മോഹൻലാലും, രജനി കാന്തും  ഒന്നിക്കുന്ന ആ സർപ്രൈസ് രംഗത്തിനായി താനും കാത്തിരിക്കുകയാണ് എന്ന്. അൽഫോൻസ് ഇരു താരങ്ങളുടയും നല്ലൊരു ആരാധകൻ കൂടിയാണ്, രണ്ടുനാടൻമാരെയും ഒരുപോലെയാണ് തനിക്കു ഇഷ്ട്ടമെന്നും മുൻപൊരിക്കൽ അൽഫോൻസ് പറഞ്ഞിട്ടുണ്ട്.

ജയലറിൽ മോഹനലാൽ ജോയിന്റ് ചെയ്യ്തു എന്ന് വാർത്ത നിർമാതാക്കളായ സൺ പിക്ചേഴ്സ്  പങ്കു വെച്ചതിനെ തുടർന്ന് മോഹൻലാലിൻറെ ചിത്രത്തിലെ ലുക്കും പങ്കുവെച്ചുകൊണ്ടാണ് അൽഫോൻസ് പറയുന്നത താനും കാത്തിരിക്കുകയാണ് ലാലേട്ടന്റെ ആ സർപ്രൈസ് കഥാപാത്രത്തിനെ കാണാനായി എന്ന്

Trending

To Top