Film News

ഈ കാട്ടില്‍ രണ്ട് സിംഹങ്ങള്‍ വാഴും!! ആവേശം ഇരട്ടിയാക്കി പാപ്പന്റെ മേക്കിംഗ് വീഡിയോ…!

മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കോംബോയാണ് സുരേഷ്‌ഗോപി- ജോഷി കൂട്ടുകെട്ട്. ഇപ്പോള്‍ ആരാധകരുടെ പ്രാര്‍ത്ഥനപോലെ ഒരുപാട് നാളുകള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന സിനിമ പാപ്പന്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. അതിന് മുന്നോടിയായി പുറത്തിറക്കിയ പാപ്പന്റെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയിലെ തലതൊട്ടപ്പന്‍..

സിനിമാ മോഹികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ജോഷി സാറിന്റെ പിറന്നാള്‍ ദിനം. ഈ വിശേഷ ദിനത്തോട് അനുബന്ധിച്ച് ആയിരുന്നു പാപ്പന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടത്. ജന്മദാനാശംസകള്‍ ജോഷി സാര്‍… പാപ്പന്റെ മേക്കിംഗ് വീഡിയോ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ടൈറ്റില്‍. മാസ്റ്റര്‍ ഡയറക്ടറും സൂപ്പര്‍സ്റ്റാറും ചേര്‍ന്നാല്‍ ഇവിടെ തീ പാറും എന്നാണ് ആരാധകര്‍ ഈ മേക്കിംഗ് വീഡിയോ കണ്ട് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നത്.

സിനിമയുടെ ചിത്രീകരണ വേളയില്‍ എടുത്ത വീഡിയോയില്‍ ജോഷി ചിത്രീകരണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് എല്ലാം വീഡിയോയില്‍ കാണാം.. ജോഷിയുടെ പിറന്നാള്‍ ദിനം സെറ്റില്‍ വെച്ച് ആഘോഷിച്ചതിന്റെ രംഗങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധിപ്പേരാണ് അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.

മേക്കിംഗ് വീഡിയോ കൂടി പുറത്ത് വന്നതോടെ സുരേഷ്‌ഗോപിയുടെ അടുത്തൊരു ഹിറ്റ് സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍… ജൂലൈ 29ന് ആണ് സിനിമ തീയറ്ററുകളിലേക്ക് എത്തുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപി പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുള്ള സിനിമയാണ് പാപ്പന്‍. ഇപ്പോഴിതാ സിനിമയുടെ മേക്കിംഗ് വീഡിയോ കൂടി പുറത്ത് വന്നതോടെ സിനിമയ്ക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് ഇരട്ടിയായിരിക്കുകയാണ്. വീഡിയോ കണ്ട് ഈ കാട്ടില്‍ രണ്ട് സിംഹങ്ങള്‍ വാഴും എന്നാണ് ജോഷിയേയും സുരേഷ് ഗോപിയേയും കുറിച്ച് ആരാധകര്‍ കുറിയ്ക്കുന്നത്.

Trending

To Top