Film News

നിറവയറില്‍ ഡാന്‍സ് കളിച്ചത് കുഞ്ഞിനെ ഒഴിവാക്കാനാണോ എന്ന് വരെ ചോദിച്ചു..! – പാര്‍വതി കൃഷ്ണ

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് പാര്‍വ്വതി. പിന്നീട് മാലിക് എന്ന സിനിമയിലൂടെ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയതോടെ താരത്തിന് ആരാധകര്‍ ഏറെയായി, സോഷ്യല്‍ മീഡിയയിലും സജീവസാന്നിധ്യമാണ് താരം. തന്റെ കുടുംബത്തോടൊപ്പമുള്ള പല വീഡിയോകളുമായി പാര്‍വ്വതി എത്താറുണ്ട്.

താരത്തിന്റെ കുഞ്ഞിനും ആരാധകര്‍ ഏറെയാണ്. അച്ചൂട്ടന്റെ കൂടെയുള്ള വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. അതേസമയം, ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ താരത്തിന്റെ നിറവയറുമായുള്ള ഡാന്‍സ് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. നൃത്തത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ അന്ന് തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ച് പാര്‍വ്വതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രസവത്തിന്റെ തലേ ദിവസം പോലും നൃത്തം ചെയ്ത തനിക്ക് പ്രശംസകള്‍ പോലെ തന്നെ വിമര്‍ശനങ്ങളും ഏറെ വന്നിരുന്നു എന്നാണ് താരം പറയുന്നത്.

മാത്രമല്ല ഇത് കുഞ്ഞിനെ കളായാന്‍ വേണ്ടിയാണോ എന്ന് വരെ ആളുകള്‍ ചോദ്യം ഉയര്‍ത്തി. അത് തന്നെ വല്ലാതെ തളര്‍ത്തിയിരുന്നു എന്നും താരം പറയുന്നു. എന്നാല്‍ താന്‍ സ്വയം മാറി ചിന്തിച്ചെന്നും അതോടെ കൂടുതല്‍ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയെന്നും താരം പറയുന്നു. അതേസമയം, പ്രസവത്തിന് ശേഷം വണ്ണം വച്ചതിലും ബോഡി ഷെയ്മിംഗ് കമന്റുകള്‍ ഒരുപാട് വന്നിരുന്നു എന്നാണ് പാര്‍വ്വതി പറയുന്നത്. ഡോക്ടറുടെ പൂര്‍ണപിന്തുണയോടെയും സമ്മതത്തോടെയും ആണ് താന്‍ അന്ന് പൂര്‍ണഗര്‍ഭിണിയായിട്ടും ഡാന്‍സ് കളിച്ചതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Trending

To Top