അമ്മ സംഘടന പൃഥ്വിരാജിന് എതിരായി..!! ബലിയാടായത് ഈ സംവിധായകനും..!!

മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടനാണ് പൃഥ്വിരാജ്. അച്ഛന്റേയും ജ്യേഷ്ഠന്റേയും പാത പിന്തുടര്‍ന്ന് സിനിമാ ലോകത്തേക്ക് തിരിഞ്ഞ പൃഥ്വിരാജ് പക്ഷേ ഒരു നടനായി മാത്രം ഈ മേഖലയില്‍ ഒതുങ്ങാന്‍ ആഗ്രഹിച്ച ആളല്ലായിരുന്നു. താന്‍ ആഗ്രഹിച്ചത്…

മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടനാണ് പൃഥ്വിരാജ്. അച്ഛന്റേയും ജ്യേഷ്ഠന്റേയും പാത പിന്തുടര്‍ന്ന് സിനിമാ ലോകത്തേക്ക് തിരിഞ്ഞ പൃഥ്വിരാജ് പക്ഷേ ഒരു നടനായി മാത്രം ഈ മേഖലയില്‍ ഒതുങ്ങാന്‍ ആഗ്രഹിച്ച ആളല്ലായിരുന്നു. താന്‍ ആഗ്രഹിച്ചത് എന്താണോ അതെല്ലാം ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് നേടാനും ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നടനായും സംവിധായകനായും ഗായകനായും എല്ലാം തിളങ്ങുന്ന താരമാണ് പൃഥ്വിരാജ്.

തുടക്കകാലത്ത് തന്നെ അഹങ്കാരി എന്ന് വിളിച്ചവരെക്കൊണ്ടെല്ലാം മലയാള സിനിമയുടെ ചുണക്കുട്ടി എന്ന് മാറ്റി പറയിപ്പിക്കാന്‍ രാജുവിന് അധിക സമയം വേണ്ടി വന്നില്ല. ഇപ്പോഴിതാ പൃഥ്വിരാജിനോട് താരസംഘടനയായ അമ്മയ്ക്കുണ്ടായിരുന്ന അസ്വാരസ്യങ്ങളെ കുറിച്ചും അത് കാരണം താരത്തെ വെച്ചുള്ള തന്റെ സിനിമ മുടങ്ങിയപോയതിനെ കുറിച്ചും സംവിധായകന്‍ പ്രിയനന്ദനന്‍ പറഞ്ഞകാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കാനിരുന്ന ‘അത് മന്ദാര പൂവല്ല’ എന്ന സിനിമയാണ് നടക്കാതെ പോയത്.

‘അമ്മ’ എന്ന സംഘടന കാരണമാണ് ചിത്രം മുടങ്ങിയത് എന്നാണ് സംവിധായകന്‍ പറയുന്നത്. സംവിധായകന്റെ വാക്കുകളിലേക്ക്… പൃഥ്വിരാജിനെ വെച്ചുള്ള അത് മന്ദാര പൂവല്ല എന്ന സിനിമ നടക്കാതെ പോയത് അമ്മ എന്ന സംഘടന കാരണം ആണ്. അന്ന് സംഘടന പൃഥ്വിരാജിന് എതിരായിരുന്നു. പക്ഷേ അതില്‍ ബലിയാടായതു ഞാനാണ് സത്യത്തില്‍. തന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു അന്ന് അത്. ആരില്ലെങ്കിലും രാജു മാത്രം മതി ആ സിനിമ ചെയ്യാം എന്ന് എനിക്കുണ്ടായിരുന്നു. അന്ന് പക്ഷേ സാമ്പത്തികമായി നിസഹായനായി പോയത് കൊണ്ടാണ് ആ സിനിമ നടക്കാതെ പോയത്.

പക്ഷേ കാലം പലതും തെളിയിച്ചില്ലേ. അന്ന് പൃഥ്വിരാജിനെ തള്ളിപ്പറഞ്ഞവര്‍ തന്നെയല്ലേ ഇന്ന് അദ്ദേഹത്തിന്റെ ഒപ്പം ഉള്ളത്. ഒരു സ്ത്രീയുടെ ഗംഭീര പ്രണയകഥ ആയിരുന്നു അത്. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളുടേത്. നടന്നിരുന്നെങ്കില്‍ വളരെ വ്യത്യസ്തമായ ഒരു സിനിമ ആകുമായിരുന്നു എന്നാണ് പ്രിയാനന്ദന്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.