പ്രഭാസുമായി പ്രശ്നങ്ങളെന്ന് വാര്‍ത്ത: പ്രതികരണവുമായി പൂജ ഹെഗ്ഡെ

പൂജ ഹെഗ്‌ഡെയും പ്രഭാസും അത്ര രസത്തിലല്ല എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിഷയത്തില്‍ പ്രഭാസ് യാതൊരുവിധ പ്രതികരണങ്ങളും ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി പൂജ ഹെഗ്‌ഡെ രംഗത്തെത്തി. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. നിര്‍ഭാഗ്യവശാല്‍…

പൂജ ഹെഗ്‌ഡെയും പ്രഭാസും അത്ര രസത്തിലല്ല എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിഷയത്തില്‍ പ്രഭാസ് യാതൊരുവിധ പ്രതികരണങ്ങളും ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി പൂജ ഹെഗ്‌ഡെ രംഗത്തെത്തി. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

നിര്‍ഭാഗ്യവശാല്‍ നെഗറ്റീവിറ്റി ചിലപ്പോള്‍ വിറ്റഴിക്കപ്പെടുകയാണ്. സത്യമായിരിക്കണമെന്നില്ല, പക്ഷേ ആളുകള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് പൂജ ഹെഗ്‌ഡെ പറയുന്നു. പക്ഷേ എനിക്ക് ചെയ്യാന്‍ കഴിയുന്നത് പൊസീറ്റിവിറ്റി നിറയ്ക്കുക എന്നതാണ്. അതുകൊണ്ട് എന്റെ സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിലെ നല്ല സമയത്തെ കുറിച്ചുള്ളതാണ്.

ഒരുപാട് നെഗറ്റീവിറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ട്. അതിലേക്ക് ചേരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.അതിന്റെ പാട്ടിനുവിട്ട് താന്‍ പൊസിറ്റീവിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പൂജ ഹെഗ്‌ഡെ പറഞ്ഞു.