Film News

‘വിനായകന്റെ മറുപടികളില്‍ ഒരു അപാകതയും തോന്നിയില്ല, ആര് സമ്മതിച്ചാലും ഇല്ലേലും’ കുറിപ്പ്

ഒരുത്തീയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ വെച്ച് നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ വിനാ.കനെ പിന്തുണച്ച് ഒരു കുറിപ്പ്. ‘നിങ്ങളോട് എനിക്ക് സെക്സ് ചെയ്യാന്‍ തോന്നിയാല്‍ ചോദിക്കും എന്ന് അയാള്‍ അവിടെ ഉള്ള ഒരു മാധ്യമ പ്രവര്‍ത്തകയെ ചൂണ്ടിയാണ് പറഞ്ഞത് എങ്കില്‍, അതില്‍ അവര്‍ക്ക് പ്രശ്‌നം തോന്നിയെങ്കില്‍ ന്യായമാണ് എന്നത് ഒഴിച്ചാല്‍ എനിക്ക് വിനായകന്റെ മറുപടികളില്‍ ഒരു അപാകതയും തോന്നിയില്ലെന്ന് കാവ്യ കോറോം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

വിനായകന്റെ ഇന്റർവ്യൂ, ഒരുത്തി പ്രൊമോഷൻ പ്രസ് മീറ്റ് കണ്ടു.
“നിങ്ങളോട് എനിക്ക് സെക്‌സ് ചെയ്യാൻ തോന്നിയാൽ ചോദിക്കും എന്ന് അയാൾ അവിടെ ഉള്ള ഒരു മാധ്യമ പ്രവർത്തകയെ ചൂണ്ടിയാണ് പറഞ്ഞത് എങ്കിൽ, അതിൽ അവർക്ക് പ്രശ്നം തോന്നിയെങ്കിൽ ന്യായമാണ് എന്നത് ഒഴിച്ചാൽ എനിക്ക് വിനായകന്റെ മറുപടികളിൽ ഒരു അപാകതയും തോന്നിയില്ല.
അത് മാത്രമല്ല, വിനായകനോട് അവിടെ ഇടപെട്ട മാധ്യമ പ്രവർത്തകർ കാണിച്ചത് തീർത്തും മര്യാദ ഇല്ലായ്മ ആണ് എന്നാണ് അഭിപ്രായം. നവ്യയും വി കെ പ്രകാശും ഇരുന്നിട്ടും വിനായകനെ ടാർഗറ്റ് ചെയ്ത് വിവാദം ഉണ്ടാക്കാൻ ഉള്ള മനപൂർവ്വ ശ്രമം ആണ് ഉണ്ടായത്. അതിൽ അവർ വിജയിച്ചു എന്നാണ് ഇന്ന് കാണുന്ന രോഷ പ്രകടനങ്ങൾ കണ്ടപ്പോൾ തോന്നിയത്. നവ്യക്ക് ഞാൻ ഇവിടെ ഇരിക്കുന്നുണ്ട് എന്നോടും ചോദ്യങ്ങൾ ചോദിക്കാം എന്ന് പറയേണ്ടി വരെ വന്നു.
രണ്ട് കാര്യങ്ങൾ ആണല്ലോ പ്രശ്നം.
ഒന്ന് ഫാൻസ്,
സിനിമകൾ deegrade ചെയ്യാൻ മനപൂർവ്വം ശ്രമങ്ങൾ നടക്കുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ ആണ് അയാൾ ഫാൻസ് വിചാരിച്ചാൽ ഒന്നും നടക്കില്ല എന്നും ജോലി ഇല്ലാത്ത തെണ്ടികൾ ആണ് അതൊക്കെ ചെയ്യുന്നത് എന്നും പറഞ്ഞത്. മോഹൻലാലിനെ വല്ലോം പറഞ്ഞാൽ, അങ്കിൾ എന്നു വിളിച്ചാൽ, മമ്മൂട്ടിയെ വിമർശിച്ചാൽ, വിജയ് പടത്തെ കുറ്റം പറഞ്ഞാൽ ഒക്കെ അറപ്പ് തോന്നുന്ന രീതിയിൽ തെറി വിളിക്കുന്ന കൂട്ടത്തയെ വിനായകനും പറഞ്ഞിട്ടുള്ളൂ. അതിൽ സിനിമാ ആസ്വാദകർക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടാകാൻ ആണ്? അല്ലെങ്കിൽ മോഹന്ലാലിനെയോ മമ്മൂട്ടിയെയോ ആരാധിക്കുന്ന, ഈ ടോക്സിക് ഫാൻ വിഭാഗത്തിൽ പെടാത്ത ആർക്കും വിഷമം ഉണ്ടാകേണ്ട കാര്യം ഇല്ല.
രണ്ടാമത് മീ ടൂ,
ഞങ്ങൾ പ്രമോഷൻ ചെയ്യുന്നത് കൊണ്ടാണ് ഒരുത്തി ഒക്കെ വിജയിക്കുന്നത് എന്ന് ഏതോ പത്രക്കാരൻ ഒരു മൂന്നു വട്ടം പറയുന്ന കേട്ടു. എന്ത് അഹങ്കാരം ആണ് നോക്കണേ, അതേ ആളോടാണ് ഞാൻ ഒരുത്തിയുടെ പ്രമോഷന് വന്നത് ആണ് എങ്കിൽ നിങ്ങൾ ആണ് അനാവശ്യ കാര്യങ്ങൾ ചോദിച്ചു ചർച്ച വഴി മാറ്റുന്നത് എന്നും എന്റെ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്നത് എന്നും വിനായകൻ ആവർത്തിച്ചു പറയുന്നത്. ഈഗോ hurt ആയത് കൊണ്ടാണോ എന്നറിയില്ല, വിനായകനെ ‘നാറ്റിക്കാൻ’ അയാൾ കണ്ട വഴി ആകണം മീ ടൂ ചോദ്യങ്ങൾ. എന്താണ് മീ ടൂ എന്നു വിനായകൻ ആവർത്തിച്ചു ചോദിക്കുന്നുണ്ട്. മാധ്യമ പ്രവർത്തകന്റെ ഉത്തരം കേട്ടപ്പോൾ മനസ്സിലാവുന്നത് ആ ചങ്ങാതിക്ക് വലിയ ധാരണ ഇല്ല എന്നാണ്.
നിങ്ങൾക്ക് ഒരാളോട് സെക്‌സ് വേണമെങ്കിൽ എങ്ങനെ ആണ് ചോദിക്കുക എന്ന് വിനായകൻ പിന്നെയും പിന്നെയും ചോദിക്കുന്നു. പരമ സാത്വികരും മാന്യരുമായ ആർക്കും മറുപടി ഇല്ല. തൊഴിലിടത്തിൽ ആരെങ്കിലും ആണോ മീ ടൂ ആരോപിച്ചത് എന്നയാൾ ചോദിക്കുന്നുണ്ട്_ 2 തവണ. ആർക്കും മറുപടി ഇല്ല. അപ്പോൾ എവിടെ ആണ് അതിരു വെക്കേണ്ടത് എന്നു വിനായകനു അറിയാം എന്നാണ് ഞാൻ മനസിലാക്കുന്നത്. എടുത്തു പറഞ്ഞില്ല എങ്കിലും അടുപ്പമുള്ള ആളോട് സമ്മതം ചോദിച്ചു രണ്ടു പേർക്കും സമ്മതം ആണെങ്കിൽ ആണ് താൻ ഇത് വരെ ഫിസിക്കൽ റിലേഷനിൽ ഏർപ്പെട്ടത് എന്നാണ് അയാൾ പറയുന്നത്. അതാണോ നിങടെ മീ ടൂ എന്നാണ് അടുത്ത ചോദ്യം. ഇത് വരെ തനിക്കെതിരെ വന്ന ആരോപണം എന്താണ് എന്നും എന്താണ് മീ ടൂ എന്നും മറുപടി പറയാത്തവരോടാണ് അയാൾ അങ്ങനെയേ ഞാൻ ചെയ്തിട്ടുള്ളൂ, അതാണ് മീ ടൂ എങ്കിൽ ഇനിയും ഉണ്ടാകും എന്ന് പറഞ്ഞത്.
വിനായകന്റെ ഒക്കെ വാക്കുകൾ പിടിച്ച്, അയാളുടെ ശരീര ഭാഷ വച്ചു ‘ആണ് അഹന്തയുടെ’ പുളിച്ചു തികട്ടൽ എന്നൊക്കെ പറഞ്ഞാൽ സമ്മതിച്ചു തരാൻ ബുദ്ധിമുട്ടാണ്. ജെൻഡർ പൊളിറ്റിക്സ്, വാക്കിലെ പൊളിറ്റിക്കൽ correctness ഒക്കെ വച്ചു മാത്രമല്ല മനുഷ്യനെ അളക്കേണ്ടത് എന്ന് ബോധ്യമുണ്ട്. അതിനേക്കാൾ പരിഗണന വിനായകൻ അർഹിക്കുന്നുണ്ട്. അയാൾക്കെതിരെ വന്ന മീ ടൂ എന്തായി എന്നു ചോദിക്കുന്നില്ല. എല്ലാരും മറന്നു കാണും. എന്താണ് നടന്നത് എന്നു. പൊതുവിൽ മീ ടൂ വിനെ കുറിച്ചും വലിയ വിയോജിപ്പുകൾ ഉണ്ട്. മുന്നേ പറഞ്ഞതും ആണ്.
ഇനി മാ.പ്രവത്തകരോടാണ്
1. വിനായകന്റെ ഇന്റർവ്യൂവിൽ നിങ്ങളിൽ പലരും കാണിച്ച ബഹുമാനം ഇല്ലായ്‌മ, അരോഗൻസ് ഒക്കെ ഏതേലും സൂപ്പർ താരത്തോടൊ, “നല്ല കുടുംബത്തിൽ പിറന്ന” മറ്റാരോടെങ്കിലും നിങ്ങൾ കാണിക്കുമോ?
2. ഞങ്ങൾ പ്രമോഷൻ ചെയ്താണ് തന്റെ സിനിമ വിജയിക്കുന്നത് എന്നു വേറെ ഏതേലും സിനിമാ പ്രമോഷനിൽ ഒരു നായകനോട് നിങ്ങൾ പറയുമോ?
3. മീ ടൂ ആരോപണം വന്ന അലൻസിയറോ എന്തിന് ദിലീപിനോട് നിങ്ങൾ എന്നേലും ഇത്ര ആവേശത്തിൽ വ്യക്തിപരമായ അറ്റാക്ക് നടത്തുമോ?
വിനായകന് പല പ്രശ്നങ്ങൾ ഉണ്ട്. അയാൾക്ക് അരഗന്റ് ആണ്, ശരീര ഭാഷ ഒരു സിനിമാ തരത്തിന്റേത് അല്ല. പക്ഷേ കമ്മടിപ്പാടത്ത് നിന്ന് സ്റ്റേറ്റ് അവാർഡിലേക്ക് അയാൾ നടന്ന വഴി, അതിൽ അയാൾ അനുഭവിച്ച പലതും അയാൾക്ക് ഒരുപാട് ഇളവുകൾ കൊടുക്കാൻ എനിക്ക് പര്യാപ്തമായ കാര്യങ്ങൾ ആണ്.
ആര് സമ്മതിച്ചാലും ഇല്ലേലും!

Trending

To Top