Connect with us

Hi, what are you looking for?

Film News

‘ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്‌സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍’ മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ്

shahina-against-vinayakan

ഒരുത്തീ ചിത്രത്തിന്റെ പ്രമോഷന്‍ വേദിയില്‍ വെച്ച് നടന്‍ വിനായകന്‍ നടത്തിയിട്ടുള്ള പരാമര്‍ശം ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ഏതെങ്കിലും സ്ത്രീയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നു തോന്നിയാല്‍ താന്‍ നേരിട്ട് ചോദിക്കുമെന്ന വിനായകന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന. ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്‌സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടുമെന്നു ഷാഹിന ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

വിനായകന്മാരോട് ,
ഞാൻ ഒരു ജേർണലിസ്റ്റ് ആണ് . ഒരു സ്ത്രീയുമാണ് . നിങ്ങളുടെ പ്രസ് മീറ്റിൽ ഞാൻ അടക്കമുള്ളവർ വന്നിരിക്കുന്നത് ജോലി ചെയ്യാനാണ് .നിങ്ങളുടെ പ്രസ്സ് മീറ്റ് അറ്റൻഡ് ചെയ്യാൻ വന്ന എന്നോട് , എന്റെ ജോലി ചെയ്യാൻ വന്ന എന്നോട് , സെക്സ് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചാൽ പല്ലടിച്ചു താഴെയിടും . അത്രയേ ഉള്ളൂ . അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കിൽ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും .
അന്നേരം , അയ്യോ ,ഞാൻ കൺസന്റ് ചോദിച്ചതല്ലേ , അപ്പൊ എന്തിനാ എന്നെ തല്ലിയത്, തെറി പറഞ്ഞത് എന്ന ഡിബേറ്റ് പിന്നെ പോലീസ് സ്റ്റേഷനിൽ പോയി നടത്താം . ഇന്നലെ ആ അപമാനം നേരിട്ട എന്റെ സഹപ്രവർത്തകക്ക് വേണ്ടിയാണ് ഇത് പറയുന്നത് .അവർ ആരാണെന്ന് എനിക്കറിയില്ല ആരായാലും അവർക്ക് അപ്പോൾ പറയാൻ പറ്റാതെ പോയത് ,ദേ ഇപ്പൊ പറയുന്നു എന്ന് കൂട്ടിയാൽ മതി .
ഫെമിനിസ്റ്റുകൾ ഒക്കത്തിരുത്തി , അമ്പിളിമാമനെ കാട്ടി, ആണുങ്ങൾക്ക് കൺസന്റ് എന്താണെന്ന് ഉരുട്ടി വായിൽ തരണം എന്ന് കരുതുന്ന എല്ലാ ഊളകൾക്കും കൂടി ചേർത്താണ് ഈ പോസ്റ്റ് .
ഓരോരോ ലിംഗവിശപ്പുകൾ ! !
തലക്ക് വെളിവുള്ള ആൺസുഹൃത്തുക്കളേ , നിങ്ങൾ അനുഭവിക്കുന്ന നാണക്കേട് ഓർത്ത് നിങ്ങളോട് എനിക്ക് പാവം തോന്നുന്നു .

You May Also Like