ആവേശത്തിലാണെന്ന് നദിയ മൊയ്തു..!! കമന്റടിച്ച് നസ്രിയയും

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് നദിയ മൊയ്തു. ഒരുകാലത്ത് ഒരുപാട് സിനിമകളില്‍ നിറഞ്ഞ് നിന്ന താരം, ഇപ്പോള്‍ കൃത്യമായ ഇടവേളകളെടുത്ത് സിനിമകള്‍ വളരെ സെലക്ട് ചെയ്ത് മാത്രമാണ് കമ്മിറ്റ് ചെയ്യുന്നത്. ഏറ്റവും ഒടുവിലായി മമ്മൂട്ടി…

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് നദിയ മൊയ്തു. ഒരുകാലത്ത് ഒരുപാട് സിനിമകളില്‍ നിറഞ്ഞ് നിന്ന താരം, ഇപ്പോള്‍ കൃത്യമായ ഇടവേളകളെടുത്ത് സിനിമകള്‍ വളരെ സെലക്ട് ചെയ്ത് മാത്രമാണ് കമ്മിറ്റ് ചെയ്യുന്നത്. ഏറ്റവും ഒടുവിലായി മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വ്വം എന്ന സിനിമയിലൂടെയാണ് താരം മലയാളി സിനിമാ ആസ്വാദകര്‍ക്ക് മുന്നില്‍ എത്തിയത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പ്രേക്ഷകരോട് കൂടി സന്തോഷം പങ്കുവെയ്ക്കുകയാണ് നടി. ഇതിനോടകം തന്നെ ഒട്ടേറെ സിനിമകളുടെ

ഭാഗമായി മാറിയ നടി തന്റെ തെലുങ്ക് ചിത്രത്തിന് വേണ്ടിയുള്ള ഡബ്ബിംഗ് പൂര്‍ത്തീകരിച്ചിരിക്കുന്ന വിശേഷമാണ് ആരാധകരെ അറിയിക്കുന്നത്… ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വെച്ച് തന്നെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ഈ വിവരം പുറത്ത് വിട്ടത്. നാനി നായകനാകുന്ന ചിത്രം ‘അണ്ടേ സുന്ദരാനികി’ക്ക് വേണ്ടിയാണ് നദിയ മൊയ്തു ആദ്യമായി തെലുങ്കില്‍ ഡബ്ബ് ചെയ്തത്. അതിന്റെ ആവേശത്തിലാണ് താരം. ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താന്‍ വലിയ ആവേശത്തിലാണെന്നും

ആദ്യമായി ഒരു തെലുങ്ക് സിനിമയ്ക്ക് വേണ്ടിയുള്ള ഡബ്ബിംഗ് പൂര്‍ത്തിയാക്കി… സംവിധായകന്‍ വിവേക് അത്രേയയക്ക് വലിയൊരു നന്ദി കൂടി താരം അറിയിച്ചു. തനിക്ക് നല്‍കിയ ആത്മവിശ്വാസത്തിനും പിന്തുണയ്ക്കും താരം സംവിധായകന്

നന്ദി അറിയിച്ചിട്ടുണ്ട്. പോസ്റ്റിന് അടിയില്‍ കമന്റുമായി നസ്രിയ ഫഹദും എത്തിയിട്ടുണ്ട്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്ന നസ്രിയ ‘അണ്ടേ സുന്ദരാനികി’യിലൂടെ തന്നെയാണ് തിരിച്ചു വരുന്നത്. ഇത് താരത്തിന്റെ ആദ്യ തെലുങ്ക് സിനിമയാണ്.