‘ഹിമാലയം കഴിഞ്ഞു, യൂറോപ്പിലെ കൊടുമുടിയും’ കീഴടക്കി പ്രണവ് മോഹന്‍ലാല്‍!!!

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയെങ്കിലും പ്രണവ് മോഹന്‍ലാലിന്റെ പാഷന്‍ യാത്രകളും സാഹസികതകളുമൊക്കെയാണ്. പലപ്പോഴും താരം ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്. ഇത്തവണ യാത്രകള്‍ മാറ്റിപ്പിടിച്ചിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളില്‍ വളരെ വിരളമായെത്തുന്ന താരത്തിന്റെ ‘സാഹസിക’ ചിത്രങ്ങളും വിഡിയോകളും…

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയെങ്കിലും പ്രണവ് മോഹന്‍ലാലിന്റെ പാഷന്‍ യാത്രകളും സാഹസികതകളുമൊക്കെയാണ്. പലപ്പോഴും താരം ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്. ഇത്തവണ യാത്രകള്‍ മാറ്റിപ്പിടിച്ചിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളില്‍ വളരെ വിരളമായെത്തുന്ന താരത്തിന്റെ ‘സാഹസിക’ ചിത്രങ്ങളും വിഡിയോകളും നിമിഷനേരംകൊണ്ട് വൈറലാകാറുണ്ട്.

ഇന്ത്യ വിട്ട്, അങ്ങു യൂറോപ്പിലാണ് പ്രണവിന്റെ ട്രെക്കിങ്. സ്‌പെയിനിലെ പര്‍വതനിരകളില്‍ നിന്നും എടുത്ത ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.

കുത്തനെ നില്‍ക്കുന്ന ഒരു പാറക്കെട്ടിന് മുകളിലേക്ക് യാതൊരുവിധ സഹായങ്ങളുമില്ലാതെ ചവിട്ടികയറുകയാണ് പ്രണവ്. കാന്റബ്രിയന്‍ പര്‍വതനിരകളുടെ ഭാഗമായ പിക്കോസ് ഡി യൂറോപ്പ എന്ന പര്‍വതനിരയുടെ ഉയരത്തില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രണവിന്റെ അസാമാന്യ ചങ്കുറപ്പിനെയും മനക്കരുത്തിനെയും അഭിനന്ദിച്ച് നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.