മകൾ നൽകിയ സന്തോഷം, പ്രാർത്ഥനയുടെ ആദ്യ വരുമാനത്തിൽ നിന്നും തനിക്ക് തനിക്ക് വാങ്ങിത്തന്ന സമ്മാനത്തെ കുറിച്ച് പൂർണിമ

പ്രേക്ഷകരുടെ ഇഷ്ടകുടുംബമാണ് ഇന്ദ്രജിത്തിന്റേത്, കുടുംബത്തിലെ എല്ലാവരും തന്നെ സിനിമ മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്,  സുകുമാരനും മാലികക്കും പിന്നാലെ മക്കളും സിനിമയിലേക്ക് എത്തി, കുടുംബത്തിലേക്ക് എത്തിയ ആദ്യ മരുമകളും സിനിമ ഫീൽഡിൽ നിന്നായിരുന്നു. പൃഥ്വിരാജിന്റെ ഭാര്യ…

പ്രേക്ഷകരുടെ ഇഷ്ടകുടുംബമാണ് ഇന്ദ്രജിത്തിന്റേത്, കുടുംബത്തിലെ എല്ലാവരും തന്നെ സിനിമ മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്,  സുകുമാരനും മാലികക്കും പിന്നാലെ മക്കളും സിനിമയിലേക്ക് എത്തി, കുടുംബത്തിലേക്ക് എത്തിയ ആദ്യ മരുമകളും സിനിമ ഫീൽഡിൽ നിന്നായിരുന്നു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ഇപ്പോൾ സിനിമ നിർമ്മാണവുമായി രംഗത്തേക്ക് എത്തിയിരിക്കുകയാണ്, പൂർണ്ണിമയും ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ താല്പര്യമാണ്.

ഇവർ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇരു കൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ തന്റെ മകള്‍ സമ്മാനിച്ച സാരിയെ കുറിച്ചാണ് പൂര്‍ണിമ പറയുന്നത്. മകള്‍ അവളുടെ സമ്ബാദ്യത്തില്‍ നിന്നും ആദ്യമായി വാങ്ങിതന്ന സാരിയാണ് ഇതെന്നാണ് പൂര്‍ണിമ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പിനൊപ്പം മകള്‍ സമ്മാനിച്ച സാരിയുടുത്തുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നു.

“ശുദ്ധമായ സ്നേഹത്തിന്റെയും നന്ദിയുടെയും ആറു യാര്‍ഡില്‍ പൊതിഞ്ഞപ്പോള്‍. ആദ്യവരുമാനത്തില്‍ നിന്നും എന്റെ മകള്‍ എനിക്ക് സമ്മാനിച്ച സാരി. ഈ സാരി, കൈപ്പടയില്‍ എഴുതിയ ആ കത്ത്, ആ​ മനോഹരമായ നിമിഷം. എല്ലാം നിധിയാണ്,” എന്നാണ് പൂര്‍ണിമ കുറിച്ചത്.പ്രമുഖ ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ. അതുകൊണ്ട് തന്നെ ഫാഷന്‍ പ്രേമികള്‍ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂര്‍ണിമയുടെ ചിത്രങ്ങള്‍ കാത്തിരിക്കുന്നത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്റ്റൈലിലുമെല്ലാം പൂര്‍ണിമ തന്റേതായൊരു സ്റ്റെല്‍ കൊണ്ടുവരാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.