ശിവകാർത്തികേയന്റെ പ്രിൻസ് ഒടിടിയിലേക്ക്

ശിവകാർത്തികേയൻ നായകനാകനായി എത്തിയ പുതിയ സിനമയാണ് പ്രിൻസ്. തിയേറ്റർ റിലീസിന് ശേഷം സിനിമ നാളെ മുതൽ ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. അനുദീപ് കെ.വി സംവിധാനം ചെയ്ത പ്രിൻസ് ഒരു റൊമാന്റിക് കോമഡി സിനിമയാണ്…

ശിവകാർത്തികേയൻ നായകനാകനായി എത്തിയ പുതിയ സിനമയാണ് പ്രിൻസ്. തിയേറ്റർ റിലീസിന് ശേഷം സിനിമ നാളെ മുതൽ ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. അനുദീപ് കെ.വി സംവിധാനം ചെയ്ത പ്രിൻസ് ഒരു റൊമാന്റിക് കോമഡി സിനിമയാണ് . സിനിമ തമിഴിലും തെലുങ്കിലും ഒരേ സമയമാണ് റിലീസ് ചെയ്തത്.

ഉക്രെയ്ൻ താരം മറിയ റ്യബോഷ്പ്കയാണ് സിനിമയില് നായികയായി എത്തിയത്.ചിത്രത്തിൽ വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ എത്തിയിരുന്നത്. പ്രിൻസ് റിലീസിന് മുമ്പേ നൂറ് കോടി സ്വന്തമാക്കിയതായി റിപ്പോർട്ടുകളുടണ്ടായിരുന്നു. ദീപാവലി റിലീസായാണ് സിനിമ തീയേറ്ററുകളിലെത്തിയത്.സത്യരാജ്, പ്രേംജി ,പ്രേംഗി അമരെൻ, പ്രാങ്ക്‌സ്റ്റെർ രാഹുൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു.

ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് സിനമ നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് മനോജ് പരമഹംസയാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണ് .ചിത്രത്തിന്റെ തിയറ്റർ വിതരണാവകാശം തമിഴ്‌നാട്ടിൽ പ്രമുഖ ബാനറായ ഗോപുരം സിനിമാസ് നേരത്തെ സ്വന്തമാക്കിയിരുന്നുശിവകാർത്തികേയൻ നായകനായി ഒടുവിൽ പ്രദർശനത്തിന് എത്തിയ സിനിമ’ഡോൺ’ ആണ്. ചിത്രം സംവിധാനം ചെയ്തത് സിബി ചക്രവർത്തിയാണ്