Film News

പൃഥ്വിരാജിനോട് ഒരു സിനിമയുടെ കഥ പറയണം എങ്കില്‍ എന്ത് ചെയ്യണം? താരം തന്നെ പറഞ്ഞത് കേട്ടോ..!

മലയാള സിനിമയില്‍ ഒരു നടനായി വന്ന് പിന്നീട് സിനിമാ രംഗത്ത് സംവിധാനം ഉള്‍പ്പെടെ മറ്റ് മേഖലകളിലും തന്റെ സ്ഥാനം ഉറപ്പിച്ച പ്രതിഭയാണ് പൃഥ്വിരാജ്. ഇപ്പോഴിതാ തന്നോട് ഒരു സിനിമയുടെ കഥപറയണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് പൃഥ്വിരാജ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ എന്റെ സിനിമ തിരഞ്ഞെടുക്കാന്‍ എനിക്ക് ഒരു മാനേജറോ.. മാറ്റാരും ഇല്ലെന്നാണ് താരം പറഞ്ഞത്. സിനിമയുടെ കഥ കേള്‍ക്കുന്നതും അത് തിരഞ്ഞെടുക്കുന്നതും താന്‍ ആണെന്ന് പൃഥ്വിരാജ് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ വെച്ച് പറഞ്ഞു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. നിര്‍ഭാഗ്യവശാല്‍ കഥ കേള്‍ക്കാന്‍ ഒരു മാനേജരോ ഇന്ന കഥ കേട്ടിട്ട് ഇത് സാര്‍ ചെയ്‌തോളൂ എന്ന് പറയാന്‍ ഒരു ഫില്‍ട്ടറോ എനിക്കില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. അതിന് ഗുണവും ദോഷവും ഉണ്ടെന്ന് എനിക്ക് അറിയാം എന്നും പൃഥ്വിരാജ് പറയുന്നു.. ഒന്ന് നിങ്ങള്‍ക്ക് എന്നെ നേരിട്ട് കണ്ട് പറയാം.. അത് ഞാനുമായി ബന്ധപ്പെട്ട ആളുകള്‍ വഴിയോ.. ഞാന്‍ സിനിമ ചെയ്ത ആളുകള്‍ വഴിയോ..

സന്ദേശം വഴിയോ എന്റെ സിനിമാ ലൊക്കേഷനിലോ വന്ന് കഥ പറയാം.. എന്നാല്‍ അതിന്റെ ദോഷവശം എന്നാല്‍ എത്ര കഥ എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട് എന്നതാണ്. എന്തുകൊണ്ട് കഥ കേള്‍ക്കാന്‍ ഒരു മൂന്ന് പേരെ നിയമിച്ചുകൂടെ എന്ന് പലരും ചോദിച്ചു.. അപ്പോള്‍ എന്റെ സംശയം അവര്‍ക്ക് ഇഷ്ടപ്പെടുന്ന കഥയല്ലേ ഞാന്‍ കേള്‍ക്കുക എന്നതാണ്.. അതിന് വേറെ പ്രതിവിധികള്‍ ഒന്നും ഇല്ല.. ഇനി എനിക്ക് കഥ ഇഷ്ടപ്പെട്ടാലും അതൊരു സിനിമയാകാന്‍ ഒരുപാട് കാലതാമസം ഉണ്ടാകും എന്നും പൃഥ്വിരാജ് പറഞ്ഞു.

 

Trending

To Top