അമ്മയ്‌ക്കൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദറിന്റെ മകന്‍! സന്തൂര്‍ മമ്മി എന്ന് സോഷ്യല്‍ ലോകം, ലൈക്കടിച്ച് അമൃത സുരേഷ്

മൂന്നാമത്തെ പങ്കാളിയോടൊപ്പമുള്ള ജീവിതത്തിലാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിപ്പോള്‍. അഭയ ഹിരണ്‍മയിയോടൊപ്പം ലിവിങ് ടുഗെതര്‍ തുടര്‍ന്നപ്പോഴും ഗോി ആദ്യ ഭാര്യയുമായി വിവാഹമോചനം തേടിയിട്ടില്ല. ഇപ്പോള്‍ അമൃത സുരേഷുമായി ജീവിക്കുമ്പോഴും ആദ്യ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. പുതിയ…

മൂന്നാമത്തെ പങ്കാളിയോടൊപ്പമുള്ള ജീവിതത്തിലാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിപ്പോള്‍. അഭയ ഹിരണ്‍മയിയോടൊപ്പം ലിവിങ് ടുഗെതര്‍ തുടര്‍ന്നപ്പോഴും ഗോി ആദ്യ ഭാര്യയുമായി വിവാഹമോചനം തേടിയിട്ടില്ല. ഇപ്പോള്‍ അമൃത സുരേഷുമായി ജീവിക്കുമ്പോഴും ആദ്യ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല.

പുതിയ പങ്കാളി അമൃത സുരേഷുമായി ജീവിതം തുടങ്ങിയപ്പോഴാണ ഗോപിയുടെ ആദ്യ ഭാര്യ പ്രിയയും മക്കളും സോഷ്യല്‍ ലോകത്ത് നിറയാന്‍ തുടങ്ങിയത്. നാല്‍പ്പത്തിയഞ്ചുകാരനായ ഗോപി സുന്ദര്‍ ആദ്യ ഭാര്യ പ്രിയയില്‍ ഗോപി സുന്ദറിന് രണ്ട് ആണ്‍ മക്കളുണ്ട്.

ഇപ്പോഴിതാ പ്രിയയുടെ ചില ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മകന്‍ മാധവ് സുന്ദര്‍ ആണ് അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. അമ്മയുടെ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് നിര്‍ത്തിയിരിയ്ക്കുന്ന ഫോട്ടോകളാണ് മാധവ് പങ്കുവച്ചിരിയ്ക്കുന്നത്.

അമ്മ എന്ന് മാത്രം ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. മെറൂണ്‍ നിറത്തിലുള്ള ബ്ലൗസും, സില്‍വര്‍ ബോര്‍ഡന്‍ സെറ്റ് സാരിയുമാണ് ഫോട്ടോകളിലെ പ്രിയയുടെ വേഷം. ചിത്രം കണ്ട് ആരാധകര്‍ സന്തൂര്‍ മമ്മിയെന്നാണ് പറയുന്നത്.

അതേസമയം, ഈ ഫോട്ടോയ്ക്ക് അമൃത സുരേഷും ലൈക്കടിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. മാധവ് സുന്ദറിനെ അമൃത ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. നേരത്തെ, മാധവ് സുന്ദര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി കോപ്പി അടിച്ച് അമൃത പങ്കുവച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.