പൃഥ്വിരാജിന്റെ ഈ സ്റ്റൈലന്‍ ടീ ഷര്‍ട്ടിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കടുവ. ചിത്രത്തിന്റെ പ്രമോഷനായി പൃഥ്വിരാജ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. പത്രസമ്മേളനത്തില്‍ പൃഥ്വി ധരിച്ചെത്തിയ ടീഷര്‍ട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡ്…

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കടുവ. ചിത്രത്തിന്റെ പ്രമോഷനായി പൃഥ്വിരാജ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. പത്രസമ്മേളനത്തില്‍ പൃഥ്വി ധരിച്ചെത്തിയ ടീഷര്‍ട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡ് അലക്‌സാണ്ടര്‍ മക്വീന്‍ ലോഗോ ടീഷര്‍ട്ട് ആണ് താരം ധരിച്ചത്. ഇതിന്റെ വില അറിഞ്ഞ ആരാധകര്‍ ഞെട്ടി. പതിനാലായിരത്തിന് മുകളിലാണ് ഈ ടീ ഷര്‍ട്ടിന്റെ വില. എന്തായാലും പൃഥ്വിക്ക് ഈ വസ്ത്രം നന്നായി ചേരുന്നുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

അതേസമയം കടുവയുടെ റിലീസ് മാറ്റി. ഈ മാസം മുപ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഒരാഴ്ച കൂടി കഴിഞ്ഞ് ജൂലൈ ഏഴിനായിരിക്കും തിയേറ്ററുകളിലെത്തുക. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ചില അപ്രതീക്ഷിത സാഹചര്യങ്ങള്‍ കൊണ്ട് റിലീസ് ഒരാഴ്ചത്തേക്ക് മാറ്റുകയാണെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പൃഥ്വി പറഞ്ഞു. വലിയ സ്വപ്നങ്ങള്‍, വലിയ തടസ്സങ്ങള്‍, ശക്തരായ ശത്രുക്കള്‍, പോരാട്ടം കൂടുതല്‍ കഠിനമാണ്, എന്നുപറഞ്ഞുകൊണ്ടാണ് പൃഥി തന്റെ കുറിപ്പ് തുടങ്ങുന്നത്.

ഷെഡ്യൂള്‍ ചെയ്ത പ്രകാരം ഞങ്ങള്‍ എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളും തുടരുകയും ഈ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറിനുള്ള നിങ്ങളുടെ എല്ലാ സ്‌നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റര്‍ ഉടമകളോടും ഞങ്ങള്‍ അഗാധമായി ക്ഷമ ചോദിക്കുന്നു എന്നും പൃഥ്വി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.