‘മമ്മയുടെയും ദാദയുടെയും എക്കാലത്തെയും സൂര്യപ്രകാശം’ മകള്‍ക്ക് ആശംസകളുമായി പൃഥ്വി

നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ എട്ടാം പിറന്നാള്‍ ആയിരുന്നു ഇന്ന്. മകളുടെ പുതിയ ചിത്രവും പിറന്നാള്‍ ആശംസയും നേര്‍ന്ന് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. നീ ഒരു ചെറിയ മനുഷ്യനായി മാറിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നീ…

നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ എട്ടാം പിറന്നാള്‍ ആയിരുന്നു ഇന്ന്. മകളുടെ പുതിയ ചിത്രവും പിറന്നാള്‍ ആശംസയും നേര്‍ന്ന് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. നീ ഒരു ചെറിയ മനുഷ്യനായി മാറിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നീ എല്ലായ്പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കുമെന്ന് പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ദാദയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്റെ 8-ാം വര്‍ഷത്തിലേക്ക്, മമ്മയുടെയും ദാദയുടെയും എക്കാലത്തെയും സൂര്യപ്രകാശം! അന്വേഷണാത്മകവും സാഹസികതയും ലോകത്തെ സ്നേഹിക്കുന്നവളായി നീ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു! നീ ഒരു ചെറിയ മനുഷ്യനായി മാറിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നീ എല്ലായ്പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും. എട്ടാം പിറന്നാള്‍ ആശംസകള്‍ ഒപ്പം അല്ലിയുടെയും സുപ്രിയയുടെയും എന്റെയും എല്ലാവരുടെയും ഓണാശംസകളെന്നും പറഞ്ഞാണ് പൃഥ്വിരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.