Connect with us

Hi, what are you looking for?

Film News

സീരിയല്‍ എന്നുവെച്ചാല്‍ പുച്ഛമാണ്…! സിനിമയിലഭിനയിക്കുന്ന ആള്‍ ഒരിക്കലും സീരിയല്‍ ചെയ്യാന്‍ പാടില്ല..!! തുറന്നടിച്ച് കൃഷ്ണ

മലയാള സിനിമാ പ്രേമികള്‍ക്ക് വളരെ സുപരിചിതനായ നടനാണ് കൃഷ്ണ. സഹനടനായും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ ചെയ്തും ഇദ്ദേഹം പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമാ സീരിയില്‍ എന്ന രണ്ട് മേഖലകളെ കുറിച്ച കൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.സീരിയല്‍ എന്ന് പറഞ്ഞാല്‍ സിനിമാകാര്‍ക്ക് പുച്ഛമാണ്… എന്ന് കൃഷ്ണ തുറന്നടിക്കുന്നു.. നടന്റെ വാക്കുകളിലേക്ക്…

സീരിയല്‍ എന്ന് പറഞ്ഞാല്‍ സിനിമാകാര്‍ക്ക് പുച്ഛമാണ്. ഞാന്‍ സിനിമയില്‍ നിന്ന് വന്നൊരാളാണ്, എനിക്ക് സീരിയലിലേക്ക് പോവാന്‍ ഭയങ്കര ബ്ലോക്ക് വന്നിരുന്നു. എനിക്ക് സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടാതിരുന്ന സമയത്ത് റിസ്‌ക് എടുത്ത് സീരിയല്‍ ചെയ്തു. എന്നുവെച്ച് സീരിയലിലേക്ക് തിരിച്ചുപോവാന്‍ നമുക്ക് മനസുവരില്ല. രണ്ടും രണ്ട് പ്ലാറ്റ്‌ഫോമാണ്. സത്യം പറഞ്ഞാല്‍ സിനിമയിലഭിനയിക്കുന്ന ആള്‍ ഒരിക്കലും സീരിയല്‍ ചെയ്യാന്‍ പാടില്ല.

സിനിമ എന്നുപറയുന്നതിന് വേറൊരു ഓഡിയന്‍സാണ്, സീരിയലിലേത് വേറെയും എന്നാല്‍ സീരിയലില്‍ അഭിനയിച്ചാല്‍ നമ്മുടെ അഭിനയത്തിന് കുറച്ചുകൂടെ മൂര്‍ച്ഛവരും.കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നതുകൊണ്ട് ഒരു ആക്ടര്‍ക്ക് ഭാവിയില്‍ വളര്‍ച്ച ഉണ്ടാകണം എന്നില്ല…എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

You May Also Like