കാരവാനില്ലാത്ത കാലത്ത് ഞാൻ അങ്ങനെ ചെയ്യുമായിരുന്നു; വെളിപ്പെടുത്തലുമായി പൃഥ്വിരാജ് സുകുരമാൻ

മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലത്താ താരമായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുരമാൻ. നടൻ, സംവിധായകൻ, ഗായകൻ,പ്രൊഡ്യൂസർ തുടങ്ങി എല്ലാവിശേഷണങ്ങളുമുള്ള പ്രതിഭയാണ് പൃഥ്വിരാജ്. ചെയ്യുന്ന എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പ് ചാർത്തിയ താരം. താൻ…

മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലത്താ താരമായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുരമാൻ. നടൻ, സംവിധായകൻ, ഗായകൻ,പ്രൊഡ്യൂസർ തുടങ്ങി എല്ലാവിശേഷണങ്ങളുമുള്ള പ്രതിഭയാണ് പൃഥ്വിരാജ്. ചെയ്യുന്ന എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പ് ചാർത്തിയ താരം.

താൻ സിനിമയിലെത്തിയ കാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. സിനിമയിലേക്ക് വളരെ ചെറിയ പ്രായത്തിൽ എത്തിയ ഞാൻ സിനിമയ്‌ക്കൊപ്പം വളരുകയായിരുന്നു.അതിനാൽ തന്നെ സിനിനിമയിൽ എത്തിയ നാൾ മുതൽ ഒന്നിനു പുറമെ ഒന്നായി സിനിമകൾ ചെയ്തു കൊണ്ടിരുന്നു.ഇന്നത്തെ കാലത്തെ പോലെയല്ല, ഒരു സിനിമ തീർന്നാൽ നാളെ അടുത്ത സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്യുന്നു എന്ന നിലയിലായിരുന്നു. അങ്ങനെ ജീവിതം മുഴുവൻ സിനിമയ്‌ക്കൊപ്പമായിരുന്നു.

ഞാൻ സിനിമയിലേക്ക് വന്ന സമയത്ത് കാരവാനൊന്നുമില്ല. ഒരു ഷോട്ട് കഴിഞ്ഞാൽ അടുത്ത ഷോട്ടിനു വേണ്ടി ക്യാമറ ട്രൈപോഡിൽ സെറ്റു ചെയ്യുന്നതിനടുത്ത് ഒരു കസേരയെ സ്റ്റൂളോ കാണും. അതിലാണ് ഇരിക്കുന്നത്. അങ്ങനെ ഇടയ്ക്കുള്ള ബ്രേക്ക് ടൈമുകൾ ചെലവഴിക്കുന്നത് മുഴുവൻ അവിടെയാണ്. ഓപ്പമുള്ള അഭിനേതാക്കളും ക്യാമറമാനും സിനിമയെകുറിച്ച് മാത്രമാണ് സംസാരിക്കുക. ഒരു പതിനേഴ്പതിനെട്ട് വയസുമുതൽ ഞാൻ അറിഞ്ഞതും കേട്ടതും കണ്ടതുമെല്ലാം സിനിമയെകുറിച്ചാണെന്ന് പൃഥ്വിരാജ് പറഞ്ഞു