Film News

ഈയിടെയായി സ്റ്റൈല്‍ കുറച്ച് കൂടുന്നുണ്ടല്ലോ!? പൃഥ്വിരാജിന്റെ പുത്തന്‍ ഫോട്ടോയ്ക്ക് ആരാധകരുടെ കമന്റുകള്‍

സിനിമാ ലോകത്ത് രണ്ട് പതിറ്റാണ്ട് തികയുമ്പോഴേക്കും നടനായും സംവിധായകനായും നിര്‍മ്മാതാവും വിതരണക്കാരനായും താന്‍ കണ്ട സ്വപ്‌നത്തിലേക്ക് എത്തിച്ചേര്‍ന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച പൃഥ്വിരാജ് ഇതിനോടകം തന്നെ വിവിധ ഭാഷകളിലായി നൂറില്‍ അധികം സിനിമകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇപ്പോഴിതാ പ്രിയ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഷാനിഷാഖി എടുത്ത് നല്‍കിയ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ് എത്തിയതോടെ കമന്റുകള്‍ അറിയിച്ച് ആരാധകരും എത്തി.. സ്റ്റൈലിഷ് ലുക്കില്‍ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്ത് നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ കിടുക്കി എന്നാണ് ആരാധകര്‍ പറയുന്നത്.. ഈയിടെയായി പൃഥ്വിരാജിന് കുറച്ച് സ്റ്റൈല്‍ കൂടൂന്നുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.. അണ്ണാ നിങ്ങള് ഫോട്ടോ ഷൂട്ടും തുടങ്ങിയോ.. അടിപൊളി.. ഇംഗ്ലീഷില്‍ രണ്ട് ക്യാപ്ഷന്‍ കൂടി വേണമായിരുന്നു..

ഇത് ഞങ്ങളുടെ രാജാവ്.. എന്നിങ്ങനെയാണ് താരത്തിന്റെ ഫോട്ടോയ്ക്ക് അടിയില്‍ വരുന്ന കമന്റുകള്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി തന്റെ സോഷ്യല്‍ മീഡിയ പേജുകൡല്‍ നടന്‍ ഈ പുത്തന്‍ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ബോബിയിം ജിജീഷും ചേര്‍ന്നാണ് പൃഥ്വിരാജിന് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. അതേസമയം, പൃഥ്വിരാജിന്റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ത്രില്ലടിച്ച് ഇരിക്കുകയാണ് ആരാധകര്‍. എമ്പുരാന്‍, ആടുജീവിതം,ടൈസണ്‍, കാപ്പ, ഗോള്‍ഡ് തുടങ്ങി നിരവധി പ്രൊജക്ടുകളാണ് ഇനി പൃഥ്വിരാജില്‍ നിന്ന് വരാനിരിക്കുന്നത്.

അതിനിടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു ഹിന്ദി വെബ് സിരീസ് സംബന്ധിച്ച പ്രഖ്യാപനവും പുറത്ത് വന്നിരുന്നു. അതേസമയം, ബിഗ് ബജറ്റ് മലയാളചിത്രം കാളിയന്‍, കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന തെലുങ്ക് ചിത്രം സലാര്‍ എന്നിവയും പൃഥ്വിരാജ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റ് പ്രോജക്റ്റുകളാണ്.

Trending

To Top