ശരിക്കും ആ സമയത്തു എനിക്ക് പൃഥ്വിരാജിനെ അറിയില്ല! 19 വയസുള്ളപ്പോളാണ് സത്യം സിനിമ ചെയ്യ്തത്, പ്രിയ മണി 

‘സത്യ൦’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് പ്രിയ മണി, ഇപ്പോൾ ആദ്യ സമയത്തു തനിക്ക് പൃഥിരാജിനെ അറിയില്ല എന്നും, മലയാള ഭാഷ അറിയില്ലെന്നും തുറന്നു പറയുകയാണ്, സത്യം സിനിമയിൽ അഭിനയിക്കാൻ തന്നെ…

‘സത്യ൦’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് പ്രിയ മണി, ഇപ്പോൾ ആദ്യ സമയത്തു തനിക്ക് പൃഥിരാജിനെ അറിയില്ല എന്നും, മലയാള ഭാഷ അറിയില്ലെന്നും തുറന്നു പറയുകയാണ്, സത്യം സിനിമയിൽ അഭിനയിക്കാൻ തന്നെ സംവിധായകൻ വിനയൻ സാർ ആണ് വിളിച്ചത്, നടൻ പൃഥ്വിരാജ് ആണെന്നും അദ്ദേഹം തന്നോട് പറഞ്ഞു, എന്നാൽ പൃഥ്വിരാജിനെ തനിക്ക് ആ സമയത്തു അറിയില്ലായിരുന്നു എന്നും, സംവിധായകൻ വിനയനെയും അറിയില്ല എന്നും പറയുന്നു.

തനിക്ക് മലയാളവുമായി യാതൊരു ബന്ധവും ഇല്ലാത്തതുകൊണ്ടായിരിക്കും അവരെ അറിയാതെ വന്നത്, എന്നാൽ മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, എനിക്ക് 19 വയസുള്ളപ്പോൾ ആണ് സത്യം എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ വിനയൻ സാർ വിളിച്ചിട്ട് സത്യം എന്ന ചിത്രത്തിൽ അഭിനയിക്കണമെന്നും, ചിത്രത്തിൽ നായകൻ പൃഥ്വിരാജ് ആണെന്നും പറഞ്ഞു,

അങ്ങനെയാണ് സത്യം എന്ന ചിത്രത്തിൽ അഭിനയിച്ചത്, മലയാളം എനിക്ക് പറയാൻ  വലിയ വശം ഒന്നുമില്ലായിരുന്നു, എന്നാൽ മുത്തശ്ശി മലയാള൦ സംസാരിക്കുമായിരുന്നു, അങ്ങനെ മുത്തശ്ശിയുടെ കൂടെ മലയാള സീരിയലുകൾ കണ്ടാണ് ഒരുവിധം മനസിലായത് പ്രിയാമണി പറയുന്നു, ഇപ്പോൾ താരത്തിന്റെ നേര്  എന്ന ചിത്രം റിലീസ് ആകാൻ പോകുകയാണ്, ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ