Connect with us

Hi, what are you looking for?

Film News

സേനാപതി വരേ… സംഭവം ഇറുക്ക്! ആരാധകരെ ആവേശത്തിലാക്കി വൻ അപ്ഡേറ്റ്, ഷങ്കർ – കമൽ ക്ലാസിക് കോംബോ

തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ഏറ്റവും പ്രതീക്ഷകളിൽ ഒന്നാണ് കമൽ ഹാസൻ- ഷങ്കർ കൂട്ടുകെട്ടിൻറെ ഇന്ത്യൻ 2. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സുഭാസ്കരൻ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷൻസും കമൽ ഹാസൻറെ രാജ്‍കമൽ ഫിലിംസും ഉദയനിധി സ്റ്റാലിൻറെ റെഡ് ജയൻറ് മൂവീസും ചേർന്നാണ്. 2018 മുതൽ സിനിമ ലോകത്തെ പ്രധാന ചർച്ചകളിൽ ഒന്നാണ് ഇന്ത്യൻ 2. ആരാധകരെ ആവേശത്തിലാക്കി സിനിമയുടെ പുതിയ വിവരങ്ങൾ എത്തിയിരിക്കുകയാണ്.

ഇന്ത്യൻ 2 ഫസ്റ്റ് ഗ്ലിംസ് നവംബർ 3ന് എത്തുമെന്നാണ് അറിയിപ്പ് വന്നിട്ടുള്ളത്. ഇന്ത്യൻ എൻ ഇൻ ട്രോ എന്നായിരിക്കും ഈ ഗ്ലിംസിൻറെ പേര്. കമലിൻറെ ജന്മദിനത്തിന് മുന്നോടിയായിട്ടായിരിക്കും ഈ ദൃശ്യങ്ങൾ പുറത്തുവിടുക. ഇതിൻറെ പോസ്റ്റർ ലൈക്ക പ്രൊഡക്ഷൻസ് പങ്കുവെച്ചു. അതേസമയം ചിത്രത്തിന്റെ ഡബ്ബിം​ഗ് അതിവേ​​ഗം മുന്നോട്ട് പോവുകയാണ് എന്ന വിവരങ്ങളാണ് നേരത്തെ എത്തിയത്. ലൈക്ക പ്രൊഡക്ഷൻസ് നായകനായ കമൽ ഹാസൻ ഡബ്ബിംഗ് നടത്തുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു.

സംവിധായകൻ ഷങ്കറും ദൃശ്യങ്ങളിലുണ്ട്. അനിരുദ്ധാണ് ഇന്ത്യൻ 2വിന് സംഗീതം ഒരുക്കുന്നത്. റെക്കോഡ് തുകയ്ക്കാണ് ഇന്ത്യൻ 2 ഒടിടി അവകാശം വിറ്റുപോയത് എന്നാണ് നേരത്തെ വന്ന വിവരം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് ഇന്ത്യൻ 2 ൻറെ ഒടിടി അവകാശം നേടിയിരിക്കുന്നത്. 90 വയസുള്ള സേനാപതി എന്ന കഥാപാത്രമായിട്ടാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്. 2018ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഇടയ്ക്ക് പ്രതിസന്ധികൾ വന്നെങ്കിലും പിന്നീട് വിക്രത്തിൻറെ വിജയത്തിന് ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു.

You May Also Like