Film News

ഓക്സിജന്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റും, പക്ഷെ ഗൗരിയില്ലാതെ പറ്റില്ല ഷാരൂഖ് ഖാന്!!

ബോളിവുഡിന്റെ കിങ് ഖാനാണ് ഷാരൂഖ് ഖാന്‍. ഏറെ ആരാധകരുള്ള താരം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ പുതിയ ചരിത്രമാണ് ബോളിവുഡില്‍ കുറിച്ചിരിക്കുന്നത്. പത്താന്റെ വന്‍ വിജയത്തിനെ അട്ടിമറിച്ചിരിക്കുകയാണ് ജവാനിലൂടെ താരം. ഒരു വര്‍ഷം രണ്ട് ആയിരം കോടി ചിത്രങ്ങള്‍ സമ്മാനിച്ച റെക്കോര്‍ഡും ഷാരൂഖ് ഖാന് സ്വന്തമാണ്.

താരകുടുംബത്തിനും ആരാധകരേറെയാണ്. പ്രിയതമ ഗൗരിഖാനും മക്കളുമെല്ലാം ഏറെ ആരാധകരുള്ളവരാണ്. ബോൡുഡിലെ മാതൃകാദമ്പതികളാണ് ഷാരുഖും ഗൗരിയും. സിനിമാതാരമാവുന്നതിന് മുമ്പേ ഷാരുഖിനെ സ്വന്തമാാക്കിയയാളാണ് ഗൗരി. ഒന്നുമല്ലാതിരുന്ന ആ കാലത്ത് ഷാരൂഖിന് കൂട്ടായി മാറിയ ഗൗരി.

1984ലാണ് ഷാരൂഖ് ഖാനും ഗൗരിയും സുഹൃത്തിന്റെ പാര്‍ട്ടിയില്‍ വച്ച് പരിചയപ്പെട്ടത്. അന്ന് ഷാരൂഖിന് പ്രായം 18 ആയിരുന്നു. ഗൗരിയ്ക്ക് 14 വയസ്സുമായിരുന്നു. അന്നേ ഷാരുഖിന്റെ ഹൃദയത്തില്‍ ഗൗരി ഇടംപിടിച്ചു. സിനിമാക്കഥ പോലെത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. 1991 ഒക്ടോബര്‍ 25നായിരുന്നു വിവാഹം. 1992ലായിരുന്നു. ഷാരൂഖ് ഖാന്റെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

”അവളോട് വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ ആദ്യം നിരസിച്ചു. അവള്‍ കഠിനഹൃദയയായിരുന്നു. പിന്നെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ അമ്മ മരിച്ചു. അതോടെ അവള്‍ക്ക് എന്നോട് സഹതാപം തോന്നി. കല്യാണം കഴിക്കാമെന്ന് പറഞ്ഞു. പക്ഷെ ഞാനൊരു നടനാകുമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നോട് നിര്‍മ്മാതാക്കളൊക്കെ വിവാഹം കഴിക്കരുതെന്ന് പറഞ്ഞിരുന്നു. ബാച്ചിലര്‍ ആണെങ്കില്‍ ആരാധകരുണ്ടാകുമെന്ന് പറഞ്ഞു. പക്ഷെ കഷ്ടപ്പെട്ട് വളച്ചതാണ്, കല്യാണം കഴിച്ചേ പറ്റൂവെന്ന് ഞാന്‍ പറഞ്ഞു” മുന്‍പ് വിവാഹത്തെ കുറിച്ച് താരം പറഞ്ഞു.

മൂന്ന് പതിറ്റാണ്ട് പിന്നിട്ട ബോളിവുഡിലെ ജൈത്രയാത്രയിലൂടെ കിങ് ഖാനായി മാറിയ താരത്തിന് ഒരാളുടെ മുന്നില്‍ മുട്ടിടിയ്ക്കും എന്നാണ് കൗതുകം നിറയ്ക്കുന്നത്. ഗൗരി ഖാന്‍ സെറ്റിലുണ്ടെങ്കില്‍ അഭിനയിക്കാന്‍ സാധിക്കില്ല എന്നാണ് ഷാരൂഖ് തന്നെ പറഞ്ഞിട്ടുള്ളത്.

മുന്‍പ് ഒരു അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ തനിക്ക് ഗൗരിയ്ക്ക് മുന്നില്‍ അഭിനയിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞിട്ടുള്ളത്. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ വിവേക് വസ്വാനിയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

ഷാരൂഖിന് ഓക്സിജന്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റും, പക്ഷെ ഗൗരിയില്ലാതെ പറ്റില്ല എന്നാണ് വിവേക് പറയുന്നത്. മാത്രമല്ല ഷാരൂഖും ഗൗരിയും വഴക്കിടാറില്ല. ഗൗരി ദേഷ്യപ്പെട്ടാലും ഷാരൂഖ് എതിര്‍ത്ത് ശബ്ദമുയര്‍ത്താതെ കേട്ടിരിക്കും. എന്നാണ് വിവേക് പറയുന്നത്.

മൂന്ന് മക്കളാണ് ഷാരൂഖ് ഖാനും ഗൗരിയ്ക്കുമുള്ളത്. ആര്യന്‍ ഖാന്‍ ആണ് മൂത്ത മകന്‍. മകള്‍ സുഹാന ഖാന്‍ രണ്ടാമത്തെ ആള്‍, അബ്രാം ആണ് ഇളയ മകന്‍. അച്ഛന്റെ പാതയിലൂടെ ആര്യനും സുഹാനയും ബോളിവുഡിലേക്ക് ചുവടുവയ്ക്കുകയാണ്. ദ ആര്‍ച്ചീസിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം. ആര്യന്‍ സംവിധാനത്തിലൂടെയാണ് അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നത്.

Trending

To Top