മീരാ ജാസ്മിന്‍ – നരേന്‍ ഒരുമിക്കുന്ന എം.പത്മകുമാര്‍ ചിത്രം ‘ക്വീന്‍ എലിസബത്ത്’ 

മലയാളത്തില്‍ മികവുറ്റ സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ എം.പത്മകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ക്വീന്‍ എലിസബത്ത്’. മീരാ ജാസ്മിന്‍ മലയാള സിനിമയിലേക്ക്  ശക്തമായ തിരിച്ചു വരവ് നടത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകളും സ്വിച്ച് ഓണും ഇന്ന്…

മലയാളത്തില്‍ മികവുറ്റ സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ എം.പത്മകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ക്വീന്‍ എലിസബത്ത്’.
മീരാ ജാസ്മിന്‍ മലയാള സിനിമയിലേക്ക്  ശക്തമായ തിരിച്ചു വരവ് നടത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകളും സ്വിച്ച് ഓണും ഇന്ന് കൊച്ചി വെണ്ണല ട്രാവന്‍കോര്‍ ഓപ്പസ് ഹൈവേയില്‍ നടന്നു. മലയാള സിനിമയിലെ പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വെള്ളം, അപ്പന്‍, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകള്‍ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാര്‍. ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. എം.പത്മകുമാറിന്റെ കരിയറിലെ ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപെട്ട മീരാ ജാസ്മിന്‍ നരേന്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ക്വീന്‍ എലിസബത്ത്.

മീരാ ജാസ്മിന്‍, നരേന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി,മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കൊച്ചി,കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
ക്വീന്‍ എലിസബത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിന്‍ രാജ്, എഡിറ്റര്‍ : അഖിലേഷ് മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീര്‍ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിഹാബ് വെണ്ണല, സ്റ്റില്‍സ്: ഷാജി കുറ്റികണ്ടത്തില്‍, പോസ്റ്റര്‍ ഡിസൈന്‍: മനു മാ മി ജോ, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.