പള്‍സര്‍ സുനിയെ പല നടിമാരും ഭയന്നു..! കാരണം തിരക്കിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന തുറന്ന് പറച്ചിലുകള്‍!!

2017ല്‍ നടി ആക്രമിക്കപ്പെട്ട സമയത്തെ ജയില്‍ ഡിജിപി ആയിരുന്നു ശ്രീലേഖ. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ഇവര്‍. കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇവര്‍ യൂട്യൂബ്…

2017ല്‍ നടി ആക്രമിക്കപ്പെട്ട സമയത്തെ ജയില്‍ ഡിജിപി ആയിരുന്നു ശ്രീലേഖ. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ഇവര്‍. കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇവര്‍ യൂട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ടത്. വളരെ മോശം ബാക്ക്ഗ്രൗണ്ട് ഉള്ള വ്യക്തിയാണ് പള്‍സര്‍ സുനി എന്നാണ് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ പറയുന്നത്. താന്‍ എറണാകുളത്ത് സര്‍വീസില്‍ ഇരുന്ന സമയത്ത് തന്നെ പലരും തന്നോട് ഇതേ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.

പള്‍സര്‍ സുനിയില്‍ നിന്ന് പല നടിമാര്‍ക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ശ്രീലേഖ വെളിപ്പെടുത്തുന്നത.് അടുപ്പമുള്ള പലരും അതേ കുറിച്ച് തന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്. കൂടെ നിന്ന് അവരുടെ വിശ്വാസം പിടിച്ച് പറ്റിയതിന് ശേഷം ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി അവരുടെ ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് അവരെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് പള്‍സര്‍ സുനി ചെയ്യുന്നത്. എന്തുകൊണ്ട് ഇയാള്‍ക്ക് എതിരെ നടിമാര്‍ ഒന്നും രംഗത്ത് വന്നില്ല എന്ന് താന്‍ അവരോടെല്ലാം ചോദിച്ചപ്പോള്‍ കരിയര്‍ നഷ്ടപ്പെടുമെന്ന് ഭയന്നിട്ടാണ് എന്നാണ് അവര്‍ പറഞ്ഞതെന്ന് ശ്രീലേഖ വെളിപ്പെടുത്തുന്നു.

ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. അവരോട് എന്തുകൊണ്ടാണ് ഇത് പറയാതിരുന്നതെന്നും കേസ് ആക്കി അകത്തിടാമല്ലോയെന്ന് താന്‍ ചോദിച്ചിരുന്നു. സ്വന്തം കരിയര്‍ നഷ്ടപ്പെടുന്നത് കൊണ്ടും ഈ കേസ് പുറത്ത് വന്നാല്‍ തനിക്ക് കൂടുതല്‍ മാനഹാനി നേരിടേണ്ടി വരുമെന്ന പേടി കൊണ്ടും പൈസ കൊടുത്ത് ആ സംഭവം സെറ്റില്‍ ചെയ്യുകയായിരുന്നുവെന്നാണ് ഒരു നടി പറഞ്ഞത്..

എന്നാണ് ശ്രീലേഖ പറയുന്നത്. അതേസമയം, പള്‍സുര്‍ സുനിയുടെ ഭാഗത്ത് നിന്ന് ദുരനുഭവങ്ങള്‍ നേരിട്ട നടിമാര്‍ ഏറെയാണെന്നും ഇന്നും അവര്‍ ഒന്നും തുറന്ന് പറയാത്തത് ആണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചതെന്ന് അറിഞ്ഞപ്പോള്‍ ഇതുകൊണ്ട് തന്നെ അന്നും ഇന്നും അക്കാര്യത്തില്‍ ഒരു അത്ഭുതമില്ലെന്നും മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ പറയുന്നു.