രജനികാന്തും മകള്‍ ഐശ്വര്യയും ഒന്നിക്കുന്ന ചിത്രം! സിനിമയുടെ സുപ്രധാന വിവരം പുറത്ത്!

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മകള്‍ ഐശ്വര്യ രജനികാന്തും ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്ന വാര്‍ത്തകള്‍ ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തുമെന്നായിരുന്നു നേരത്തെ…

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മകള്‍ ഐശ്വര്യ രജനികാന്തും ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്ന വാര്‍ത്തകള്‍ ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍.. എന്നാല്‍ ഈ വാര്‍ത്തകളില്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ സുപ്രധാന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് നായകനായിട്ടല്ല മറിച്ച് അതിഥി വേഷത്തിലാകും എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അഥര്‍വ്വ മുരളി ആയിരിക്കും ചിത്രത്തില്‍ നായകനായി എത്തുന്നത് എന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വാര്‍ത്തയും വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ തന്റെ ജയിലര്‍ എന്ന സിനിമയുടെ തിരക്കിലാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ശേഷം നെല്‍സണ്‍ ദിലീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. ‘ഡോണ്‍’ എന്ന മറ്റാരു സിനിമയും രജനികാന്തിന്റേതായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഈ രണ്ട് സിനിമകളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മകള്‍ ഐശ്വര്യയുടെ സിനിമയ്ക്ക് വേണ്ടി താരം എത്തുക. അതേസമയം, സംവിധായികയായി ഇതിനോടകം സിനിമാ രംഗത്ത് തന്റെ മികവ് തെളിയിച്ച ഐശ്വര്യ ഇപ്പോള്‍ തന്റെ മൂന്നാമത്തെ ചിത്രമാണ് സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.

ഭര്‍ത്താവും തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറുമായ ധനുഷിനെ നായകനാക്കി 3 എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഐശ്വര്യ സംവിധാന രംഗത്തേക്ക് എത്തിയത്. ഐശ്വര്യയുടെ ആദ്യ സിനിമ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തന്റെ മൂന്നാമത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ഐശ്വര്യ.