Film News

തന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യം അതാണ്, തുറന്നു പറഞ്ഞു രജീഷ വിജയൻ

ക്യാൻസർ പ്രിവ്യു മീറ്റിൽ പങ്കെടുക്കവെ രജീഷ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ  ശ്രദ്ധ നേടിയിരിക്കുന്നത്. ക്യാൻസർ ബാധിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ തന്റെ അപ്പുപ്പൻ മരണപെട്ടതിനെ കുറിച്ചാണ് രജീഷ തുറന്നു പറഞ്ഞത്. പൊതുവെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ ഒന്നും അധികം ആരുമായും പങ്കുവെക്കാത്ത താരമാണ് രജീഷ. എന്നാൽ തനറെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ വിഷമം തുറന്നു പറയുകയാണ് ഈ വേദിയിൽ താരം. തന്റെ അപ്പൂപ്പന് രോഗം ബാധിച്ചു അദ്ദേഹം വളരെ ക്ഷീണിതൻ ആയിരുന്നു. പല ആശുപത്രിയിലും അദ്ദേഹത്തിനെ മാറി മാറി കൊണ്ട് പോയി. എന്നാൽ ആർക്കും അദ്ദേഹത്തിന്റെ അസുഖം കണ്ടു പിടിക്കാൻ ആയില്ല.

എല്ലാവരും പറഞ്ഞത് അദ്ദേഹത്തിന് പ്രായമായതിന്റെ ബുദ്ധിമുട്ട് ആണെന്നാണ്. എന്നാൽ  ശരീരം കാണിച്ചത് വയസ്സ് ആയതിന്റെ ബുദ്ധിമുട്ട് അല്ലായിരുന്നു. മറിച്ച് രോഗ ലക്ഷണങ്ങൾ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിനു രണ്ടു മൂന്ന് ആഴ്ചയ്ക് മുൻപ് വരെ അദ്ദേഹത്തിന്റെ രോഗം കണ്ടുപിടിച്ചിരുന്നില്ല. അപ്പൂപ്പന്റെ വേദനയും ബുദ്ധിമുട്ടുകളും ഞങ്ങൾക്ക് കണ്ടു നില്ക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹത്തിന് ലിവർ ക്യാൻസറിന്റെ ഫൈനൽ സ്റ്റേജിൽ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അസുഖം എന്താണെന്ന് കണ്ടെത്താൻ കഴിയാതെ പോയതാണ് അദ്ദേഹത്തിന്റെ മരണത്തിൽ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം.

അദ്ദേഹം  കടന്ന് പോയ സാഹചര്യം ഒരിക്കലും കണ്ടു നില്ക്കാൻ കഴിയുന്നത് അല്ല. ഇനിയും ആരും അങ്ങനെ ഒരു സാഹചര്യത്തിൽ  കൂടി കടന്ന് പോകാതിരിക്കട്ടെ എന്നുമാണ് രജീഷ പറഞ്ഞത്. നേരുത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ ക്യാൻസറിനെ ചികിൽസിച്ച് ഭേദമാക്കാൻ കഴിയുമെന്നും ഈ കഴിഞ്ഞ ഓഗസ്റ് മാസത്തിൽ ആണ് തന്റെ അപ്പുപ്പൻ അസുഖം തിരിച്ചറിയാൻ താമസിച്ചത് കൊണ്ട് മരണപ്പെട്ടത് എന്നുമാണ് രജീഷ പറഞ്ഞത്.

Trending

To Top