Film News

ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു കളിക്കാന്‍ 100 ശതമാനം റെഡിയായിരുന്നു!! അവര്‍ വിളിച്ചില്ല-റാം ചരണ്‍

ആര്‍ആര്‍ആര്‍ ചിത്രത്തിലെ നാട്ടുനാട്ടു പാട്ട് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയിരുന്നു. നാട്ട് നാട്ടു ഗാനമാണ് ഇത്തവണത്തെ ഓസ്‌കാറില്‍ മികച്ച ഒറിജിനല്‍ ഗാനമായി പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തിച്ചത്.

അതേസമയം, ഒസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം താരങ്ങള്‍ ഒസ്‌കാര്‍ വേദിയില്‍ ചുവടുവച്ചിരുന്നു. എന്നാല്‍ റാം ചരണും ജൂനിയര്‍ എന്ടിആറും എത്തിയിരുന്നില്ല. അത് ആരാധകരെ നിരാശരാക്കിയിരുന്നു. ഡാന്‍സ് ചെയ്യാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ അക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രാം ചരണ്‍. ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു കളിക്കാന്‍ തയ്യാറായിരുന്നു എന്നാണ് രാം ചരണ്‍ പറയുന്നത്. ഞാന്‍ 100 ശതമാനം റെഡിയായിരുന്നു. ആ വിളിക്കായി കാത്തിരിക്കുകയായിരുന്നു എന്നും രാം ചരണ്‍ പറഞ്ഞു.

പക്ഷേ അവിടെ എന്താണ് സംഭവിച്ചത് എന്നറിയില്ല. ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. വളരെ മനോഹരമായിട്ടാണ് ആ ഡാന്‍സ് ചെയ്തത്. പല പരിപാടികളിലും ഞങ്ങള്‍ ആ ഡാന്‍സ് ചെയ്തിരുന്നു. നാട്ടു നാട്ടു ഞങ്ങളുടെ മാത്രമല്ല, ഇന്ത്യയുടെ ഗാനമാണ്. അവരാണ് ഓക്‌സര്‍ റെഡ് കാര്‍പ്പറ്റിലേക്ക് ഞങ്ങളെ എത്തിച്ചതെന്നു രാം ചരണ്‍ പറഞ്ഞു.

Trending

To Top