മക്കള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ കൊങ്കണി പഠിക്കാന്‍ ഒരുങ്ങി രണ്‍വീര്‍ സിംഗ്…! കാരണം ഇതാണ്!!

ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും. ഇപ്പോഴിതാ ഇനി മുന്നോട്ടുള്ള ജീവിതത്തില്‍ താന്‍ വശത്താക്കേണ്ട ഭാഷയെ കുറിച്ചും അതിനുള്ള കാരണത്തെ കുറിച്ചും രണ്‍വീര്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.…

ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും. ഇപ്പോഴിതാ ഇനി മുന്നോട്ടുള്ള ജീവിതത്തില്‍ താന്‍ വശത്താക്കേണ്ട ഭാഷയെ കുറിച്ചും അതിനുള്ള കാരണത്തെ കുറിച്ചും രണ്‍വീര്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ദീപികയ്ക്കും തനിക്കും മക്കള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ദീപികയുടെ മാതൃഭാഷയായ കൊങ്കണി പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് രണ്‍വീര്‍. ഇതിനുള്ള കാരണവും രണ്‍വീര്‍ സിംഗ് തന്നെ പറയുന്നുണ്ട്. കാലിഫോര്‍ണിയയില്‍ വെച്ച് നടന്ന

ഒരു എന്‍.ആര്‍.ഐ കണ്‍വെന്‍ഷനില്‍ വെച്ചാണ് രണ്‍വീര്‍ ഇക്കാര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്. കൊങ്കണി വിഭാഗത്തില്‍ പെട്ടവര്‍ തന്നെ നടത്തിയ ഒരു പരിപാടി ആയിരുന്നു അത്. എനിക്ക് ഇപ്പോള്‍ കൊങ്കണി കേട്ടാല്‍ മനസ്സിലാകുന്നുണ്ട്.. അതുവരെ കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്.. എന്തിനാണ് താന്‍ കൊങ്കണി പഠിക്കുന്നത് എന്നും വളരെ രസകരമായിട്ടാണ് നടന്‍ പറയുന്നത്…

ഇനി തനിക്കും ദീപികയ്ക്കും കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരുടെ അമ്മ അവരോട് കൊങ്കണിയില്‍ ആയിരിക്കും എന്നെ കുറിച്ച് സംസാരിക്കുക. അത് മനസ്സിലാകാതെ ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് താരം പറയുന്നത്. അതുകൊണ്ടാണ് മക്കള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ആ ഭാഷ പഠിച്ച് എടുക്കണം

എന്ന് താന്‍ വിചാരിക്കുന്നത്.. എന്നും രണ്‍വീര്‍ സിംഗ് ആ പൊതുവേദിയില്‍ വെച്ച് പറഞ്ഞു. അതേസമയം, ബോളിവുഡ് സിനിമാ രംഗത്തെ തന്നെ വളരെ തിരക്കേറിയ താരങ്ങളാണ് രണ്‍വീറും ദീപികയും. ഗെഹ്‌റായിയാന്‍ എന്ന സിനിമയാണ് ദീപികയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. ജയേഷ് ഭായ് ജോര്‍ദറിലാണ് രണ്‍വീര്‍ അവസാനമായി അഭിനയിച്ചത്.