Connect with us

Hi, what are you looking for?

Film News

മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിച്ച നടന്‍… കുഞ്ചാക്കോ ബോബന്‍!

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ ടീസര്‍ ശ്രദ്ധ നേടുന്നതോടെ ഈ സിനിമയില്‍ ഏറെ പ്രതീക്ഷവെയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്റെ ആരാധകര്‍. തുടക്ക കാലത്ത് ചോക്ലേറ്റ് നായകന്‍ എന്ന ടാഗ് ലൈന്‍ കിട്ടി എങ്കിലും കാലങ്ങള്‍ കടന്നു പോകുന്തോറും കുഞ്ചാക്കോ ബോബന്‍ എന്ന നടനില്‍ വന്ന മാറ്റങ്ങള്‍ ഓരോ സിനിമാ പ്രേക്ഷകനേയും അമ്പരപ്പിക്കുന്നതായിരുന്നു.. അനിയത്തി പ്രാവ് എന്ന സിനിമ മുതല്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ വരെ എത്തിനില്‍ക്കുന്ന കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ യാത്ര മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടായിരുന്നു.

അദ്ദേഹത്തെ കുറിച്ച് സിനിമാ ആസ്വാദകന്‍ രാഗീത് ആര്‍ ബാലന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് രാഗീത് ഈ കുറിപ്പ് ആരംഭിക്കുന്നത്. ‘മാറ്റങ്ങള്‍ വേണം എന്ന് എനിക്ക് നിര്‍ബന്ധം ആയിരുന്നു.. ഇല്ലെങ്കില്‍ വന്നതിനെക്കാള്‍ സ്പീഡില്‍ തിരിച്ചു പോകുമെന്ന് ഉറപ്പായിരുന്നു..എന്നായിരുന്നു ചാക്കോച്ചന്റെ

വാക്കുകള്‍. എല്‍സമ്മയ എന്ന ആണ്‍കുട്ടിയിലെ പാലുണ്ണിയുടെ ഹ്യൂമറും പുള്ളിപുലി ആട്ടും കുട്ടിയും എന്ന സിനിമയിലെ ചാക്കോച്ചന്റെ റൊമന്‍സും ഹ്യൂമറും അത്യാവശ്യം ആളുകളെ ഞെട്ടിക്കുന്ന തരത്തിലുള്ള ട്വിസ്റ്റുകളും കാര്യങ്ങളുമുളള ട്രാഫിക്, സീനിയേഴ്സ്, വേട്ട പോലുളള സിനിമകളും ചാക്കോച്ചന്റെ സിനിമാ ജീവിതത്തില്‍ സംഭവിച്ചിരുന്നു. ഇപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തുന്ന വല്ലാത്ത

 

ഒരു ട്രാന്‍സ്ഫോര്‍മേഷന്‍ ആണ് കുഞ്ചാക്കോ ബോബന്‍ എന്ന നടനില്‍ സംഭവിച്ചിട്ടുള്ളത് എന്ന് കുറിപ്പില്‍ പറയുന്നു. ട്രാഫിക്, സ്പാനിഷ് മസാല, വിശുദ്ധന്‍, വേട്ട, നായാട്ട്, അഞ്ചാം പാതിരാ, തുടങ്ങിയ സിനിമകളിലെ വ്യത്യസ്തങ്ങളായ നായക പ്രതി നായക വേഷങ്ങളും കൈകാര്യം ചെയ്ത് കൈയ്യടി നേടി.

നോട്ടത്തിലും രൂപത്തിലും ഭാവത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍ എന്നും കുറിപ്പില്‍ പറയുന്നു. അതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണം ആണ് ഇപ്പോള്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പുതിയ സിനിമ ആയ ‘ന്നാ താന്‍ കേസ് കൊട് ‘എന്ന സിനിമയുടെ ടീസറും എന്ന് ഓര്‍മ്മിപ്പിച്ചാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.

You May Also Like