Film News

ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം..!! സന്തോഷവാര്‍ത്ത പങ്കുവെച്ച് ജെനീലിയയും റിതേഷും

ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ജെനീലിയയും റിതേഷ് ദേശ്മുഖും. ഇരുവരും ചേര്‍ന്ന് പങ്കുവെയ്ക്കുന്ന ഓരോ വീഡിയോകളും ഫോട്ടോകളും ആരാധകര്‍ക്കും പ്രിയപ്പെട്ടതായി മാറാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ദിനത്തെ കുറിച്ചും ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹത്തെ കുറിച്ചുമാണ് ഇരുവരും പറയുന്നത്. തന്റെ പത്താം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് തന്റെ ഭര്‍ത്താവിനെ കുറിച്ച് ഹൃദയം തൊടുന്ന ഒരു കുറിപ്പുമായാണ് നടി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CZgmve7LpfN/?utm_source=ig_web_copy_link

അതേസമയം, നീ ഒപ്പമുള്ളത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്നാണ് റിതേഷ് ജെനീലിയയോട് പറയുന്നത്. പത്താം വിവാഹ വാര്‍ഷികത്തില്‍ പരസ്പരം പ്രണയാര്‍ദ്രമായ ആശംസകള്‍ നേര്‍ന്ന് എത്തിയ താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രംഗത്ത് വന്നിരിക്കുകയാണ്. നീ ഒപ്പമുള്ളത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. ചിരിയും, കണ്ണീരും, സന്തോഷവും, പോരാട്ടങ്ങളും, ഭയവും, സന്തോഷവും പങ്കുവെച്ചുകൊണ്ട് നമ്മള്‍ പരസ്പരം കൈപിടിച്ച് നടന്നിട്ടുണ്ട് ഓരോ ഘട്ടത്തിലും.

https://www.instagram.com/tv/CZgshPyJRD6/?utm_source=ig_web_copy_link

നീയെന്റെ അരികിലുണ്ടങ്കില്‍ തനിക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നു. പത്താം വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന് ഫോട്ടോകള്‍ പങ്കുവെച്ച് റിതേഷ് എഴുതിയിരിക്കുന്നു.
പത്ത് വര്‍ഷം എന്നത് തീര്‍ച്ചയായും ഒരു നാഴികക്കല്ലാണെന്ന്. യഥാര്‍ഥത്തില്‍ ആഘോഷത്തിന് എന്താണ് അര്‍ഥമമെന്ന് ഞാന്‍ അറിയുന്നു. നിങ്ങള്‍ ഇതാദ്യമായി സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ ഭാഗമാകുന്നു, പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ അഭിനിയിക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ ഭാഗമാകുന്നു. നമ്മള്‍ രണ്ടുപേരും ഒരുമിച്ച് ഉള്ളത് ആഘോഷമല്ലെങ്കില്‍ പിന്നെ മറ്റെന്താണ് എന്നാണ്  ജെനിലിയ കുറിയ്ക്കുന്നത്.

Trending

To Top