Connect with us

Hi, what are you looking for?

Film News

ഇരുപത്തിമൂന്ന് വർഷങ്ങൾ, അജിത്തിനെ കെട്ടിപ്പിടിച്ച് ശാലിനി!!

തങ്ങളുടെ ഇരുപത്തിമൂന്നാം വിവാഹ വാർഷികത്തിൽ ശാലിനി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം വൈറലാവുന്നു. അജിത്തിനെ കെട്ടിപ്പുണർന്നുകൊണ്ടുള്ള ചിത്രമാണ് വിവാഹ വാർഷിക ദിനത്തിൽ ശാലിനി തന്‌റെ ഇൻസ്റ്റഗ്രമിൽ പങ്കുവച്ചത്. കൈയിൽ ഒരു കഷ്ണം കേക്കുമായി നിൽക്കുന്ന അജിത്തിനെ ശാലിനി കെട്ടിപ്പിടിച്ചിരിക്കുന്നതായി കാണാം


ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് ’23 വർഷങ്ങൾ’ എന്നാണ് ശാലിനി കുറിച്ചിരിക്കുന്നത്.കറുത്ത ഷർട്ടിൽ കട്ടിയുള്ള നരച്ചതാടി ലുക്കിൽ അജിത്തും തിളക്കമുള്ള ക്രീംകളർ ഡ്രസിലായിുന്നു ശാലിനി. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനു താഴെ ഇരുവർക്കും നിരവധിപ്പേരാണ ആശംസകൾ നേർന്നെത്തിയത്. 2000 ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം.ഇരുവർക്കും രണ്ട് മക്കളുണ്ട്.അജിത്തും ശാലിനിയും അമർക്കളം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് പ്രണയത്തിലായത്.

അമർക്കളം സിനിമയുടെ ചിത്രീകരണത്തിനിടെശാലിനിയുടെ കൈയ്യിൽ അന്ന് മുറിവേറ്റിരുന്നു. അജിത്തിന്റെ കൈയ്യിലിരുന്ന കത്തി കൊണ്ടായിരുന്നു മുറിവുണ്ടായത്. ഈ സംഭവത്തിൽ അജിത്തിന് കുറ്റബോധവുമുണ്ടായിരുന്നു. ആ കുറ്റബോധമായിരുന്നു പിന്നീട് പ്രണയമായി മാറിയത്.പിന്നീടത് ഇരുവരുടെയും വിവാഹത്തിലെത്തുകയായിരുന്നു.അജിത്ത് നായകനായി എത്തിയ ഒടുവിലത്തെ ചിത്രം തുനിവ് ആണ് .എച്ച് വിനോദാാണ് സിനിമ സംവിധാനം ചെയ്തത്‌. ചിത്രത്തിൽ നായികയായി എത്തിയത് മഞ്ജുവാര്യരാണ്

 

You May Also Like