ഗതികേട് കൊണ്ടാവാം തെറി മുഴുവന്‍ കേട്ട് നിന്നത്! വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് ആര്‍.ജെ വൈശാഖ്!

നടന്‍  ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയ കേസ് പുറത്ത് വന്നതോടെ മറ്റൊരു അഭിമുഖത്തില്‍ നടന്‍ ഒരു ആര്‍.ജെയോട് മോശമായ രീതിയില്‍ സംസാരിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.. ഇപ്പോഴിതാ ഈ വിഷയത്തില്‍…

നടന്‍  ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയ കേസ് പുറത്ത് വന്നതോടെ മറ്റൊരു അഭിമുഖത്തില്‍ നടന്‍ ഒരു ആര്‍.ജെയോട് മോശമായ രീതിയില്‍ സംസാരിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ആര്‍ജെ വൈശാഖ്. താന്‍ വര്‍ഷങ്ങളായി ആര്‍ ജെ ആയി വര്‍ക്ക് ചെയ്യുന്ന വ്യക്തിയാണ്. എ.ആര്‍ റഹ്‌മാന്‍, കമല്‍ഹാസന്‍ തുടങ്ങി നിരവധിപ്പേരുടെ അഭിമുഖം എടുത്തിട്ടുണ്ട്…

അവരെല്ലാം നമ്മള്‍ക്ക് തരുന്ന ഒരു സ്വീകാര്യതയും നമ്മളോടുള്ള പെരുമാറ്റവും മാതൃകാപരമാണ്.. എന്നാണ് ആര്‍ജെ വൈശാഖ് പറയുന്നത്. പ്രമുഖരായ നടന്മാര്‍ പോലും വിനയത്തോടെ പെരുമാറുമ്പോള്‍ ശ്രീനാഥ് ഭാസിയെപ്പോലുള്ള യുവനടന്‍ അവതാരകനെ ഒരു സ്ത്രീ അവയവത്തിന്റെ കൊളോക്യല്‍ ഭാഷ ഉപയോഗിച്ച് വളരെ മോശമായ രീതിയില്‍ സംസാരിച്ചത് എന്ത് ധൈര്യത്തിന്റെ പേരിലാണ് എന്നാണ് വൈശാഖ് ചോദിക്കുന്നത്. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ് അവിടെ സംഭവിച്ചത്.. തനിക്ക് എന്തും പറയാം എന്നുള്ള ഭാവം നടന് വന്നിരിക്കുന്നു.

ആ പ്രിവിലേജിനെ ദുരുപയോഗം ചെയ്യുന്നു. മുന്നില്‍ ഇരിക്കുന്ന അവതാരകന്‍ ചോദിച്ച ചോദ്യം ഇഷ്ടപ്പെട്ടില്ല എങ്കില്‍ ആ ചോദ്യം മാറ്റാന്‍ മാന്യമായി പറയുക.. അല്ലാതെ ധാര്‍ഷ്ഠ്യം കാണിക്കരുത്. ചോദ്യം ഇഷ്ടമായില്ലെങ്കില്‍ മാന്യമായ രീതിയില്‍ മാറ്റാന്‍ പറയുക.. എന്തിനാണ് പച്ചത്തെറി വിളിക്കുന്നത്. ചിലപ്പോള്‍ മുന്നില്‍ ഇരിക്കുന്ന അവതാരകന്‍ ഗതികേട് കൊണ്ട് ആയിരിക്കും ആ തെറി കേട്ടിരുന്നത്.. പ്രതികരിച്ചാല്‍ തിരിച്ച് കമ്പനിയില്‍ പോയാല്‍ ജോലി വരെ നഷ്ടപ്പെടുന്ന അവസ്ഥ ആയിരിക്കും എന്നും ആര്‍ജെ പറയുന്നു. ചിലപ്പോള്‍ അവതാരകര്‍ അതിരുകടന്നതും

പ്രകോപനപരവുമായ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടായിരിക്കാം.. അതും ഇതിന്റെ മറ്റൊരു വശമാണ്.. എന്നാല്‍ അത് വേണ്ടെങ്കില്‍ വേണ്ടെന്ന് മര്യാദയ്ക്ക് പറയുക. അതേസമയം, എല്ലാം കേട്ട് നില്‍ക്കേണ്ട ആവശ്യം ഇല്ല.. എപ്പോഴും നമ്മള്‍ അവതാരകര്‍ മിണ്ടാതിരിക്കരുത് എന്നും ആര്‍ജെ പറയുന്നു. എല്ലാവരും മനുഷ്യനായി ജീവിക്കണം..എന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.