അന്ന് നിറകണ്ണുകളോടെയാണ് പടിയിറങ്ങിയത്! 16 വര്‍ഷത്തെ കഠിനാധ്വാനം അതേ സ്‌കൂളിലേക്ക് ഗസ്റ്റ് ആയി മാസ് ലുക്കില്‍ റോബിന്‍

ബിഗ് ബോസ് സീസണ്‍ 4 സമ്മാനിച്ച യുവതാരമാണ് ഡോ. റോബിന്‍. അപ്രതീക്ഷിതമായി ഷോയില്‍ നിന്ന് പുറത്തായെങ്കിലും റോബിന് ലഭിച്ച സ്വീകരണം ഗംഭീരമായിരുന്നു. ഷോ അവസാനിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും റോബിന്‍ തന്നെയാണ് താരം. റോബിന്റെ സിനിമയ്ക്കായും…

ബിഗ് ബോസ് സീസണ്‍ 4 സമ്മാനിച്ച യുവതാരമാണ് ഡോ. റോബിന്‍. അപ്രതീക്ഷിതമായി ഷോയില്‍ നിന്ന് പുറത്തായെങ്കിലും റോബിന് ലഭിച്ച സ്വീകരണം ഗംഭീരമായിരുന്നു. ഷോ അവസാനിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും റോബിന്‍ തന്നെയാണ് താരം. റോബിന്റെ സിനിമയ്ക്കായും കാത്തിരിക്കുകയാണ് ആരാധകലോകം.

ഇപ്പോഴിതാ തന്നെ പുറത്താക്കിയ സ്‌കൂളിലേക്ക് ഗസ്റ്റ് ആയിഎത്തിയതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പണ്ട് സ്റ്റേജില്‍ കയറി ഓരോരുത്തരും മൈക്കില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ എന്നെങ്കിലും ഈ മൈക്കിന്റെ മുന്നില്‍ വന്ന് സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാന്‍ ഈ സ്‌കൂളില്‍ നിന്നും പോയിട്ട് ഇപ്പോള്‍ 16 വര്‍ഷമായി. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വന്നപ്പോള്‍ തന്നെ ഒത്തിരി ഓര്‍മകളാണ് മനസ്സില്‍ നിറയുന്നത്.

അന്നും ഈ ഓഡിറ്റോറിയം ഉണ്ടായിരുന്നു. തന്റെ അധ്യാപകരെല്ലാം തന്നെ ഇപ്പോഴും സുന്ദരി സുന്ദരന്മാരാണെന്നും റോബിന്‍ പറയുന്നു. ജീവിതത്തിലെ നല്ലൊരു കാലഘട്ടമായിരുന്നു അവിടെ കഴിഞ്ഞത്.

എന്നാല്‍ താന്‍ അധികം പഠിക്കാത്ത ഒരു ബിലോ ആവറേജ് വിദ്യാര്‍ത്ഥി ആയിരുന്നു.
ബാക്ക് ബഞ്ചറായ മിക്ക പരീക്ഷകളിലും പരാജയം നേരിട്ട ഒരു കുരുത്തം കെട്ട കുട്ടിയായിരുന്നു. അധ്യാപകര്‍ക്ക് എന്നെ കൊണ്ട് തലവേദന ആയിരുന്നു. വലുതാകുമ്പോള്‍ എന്താകണം എന്നതിനെ പറ്റിയൊരു ധാരണയെന്നും അന്ന് ഇല്ലായിരുന്നെന്നും റോബിന്‍ പറയുന്നു.

സ്‌കൂളില്‍ വരുന്നു, പഠിക്കുന്നു, എല്ലാവരുമായി എന്‍ജോയ് ചെയ്യുന്നു, ഹാപ്പി ആകുന്നു, പോകുന്നു. പത്താംക്ലാസ്സില്‍ വളരെ കുറച്ച് മാര്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് അച്ഛന്‍ ടിസി വാങ്ങാന്‍ വരുന്ന സമയത്ത് അധ്യാപകരോട് സംസാരിക്കുന്നതൊക്കെ ഓര്‍മ്മിക്കുകയാണെന്നും റോബിന്‍ പറയുന്നു.

നിനക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നിട്ടും എന്തുകൊണ്ട് പഠിച്ചില്ല എന്നായിരുന്നു അച്ഛന്‍ ചോദിച്ചിരുന്നത്. സത്യം പറഞ്ഞാല്‍ അന്ന് കണ്ണ് നിറഞ്ഞായിരുന്നു ഈ സ്‌കൂളില്‍ നിന്നും പോകുന്നത്. പക്ഷേ അന്ന് ഉള്ളില്‍ ഞാന്‍ എന്നോട് തന്നെ ഒരു പ്രതിജ്ഞ എടുത്തിരുന്നു, തിരിച്ച് എന്നെങ്കിലും ഈ സ്‌കൂളില്‍ കാലുകുത്തുന്നുണ്ടെങ്കില്‍ അത് ഗസ്റ്റ് ആയിട്ട് മാത്രമാകുമെന്ന്.

ആ വലിയ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് റോബിന്‍ പറയുന്നു. താന്‍ ആ ആഗ്രഹത്തിലേക്ക് എത്താന്‍ വേണ്ടി 16 വര്‍ഷം കഷ്ടപ്പെട്ടു, അല്ല കഠിനാധ്വാനമാണ് ചെയ്തതെന്നും റോബിന്‍ പറഞ്ഞു.