Connect with us

Hi, what are you looking for?

Film News

തന്റെ ദേഹത്തു ബാധ കയറി  എന്ത് ചെയ്യ്തിട്ടും നിയന്ത്രിക്കാൻ കഴിഞ്ഞില്ല വെളിപ്പെടുത്തലുമായി സോണിയ!!

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടി ആയിരുന്നു  സോണിയ. ഇപ്പോൾ തന്റെ ജീവിത വിശേഷങ്ങളെ കുറിച്ചു തുറന്നു പറയുകയാണ്. ഈ അടുത്തിടക്ക് ഫ്ലവർസ് ചാനലിൽ ഒരു കോടി എന്ന പ്രോഗ്രമിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് തന്റെ ജീവിതത്തിലെ ഒരു രസകരമായ അനുഭവം പങ്കുവെച്ചത്. തന്റെ 15  വയസ്സിൽ  ദേഹത്തു ഒരു ബാധ കൂടിയിരുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഒരു ദിവസം രാത്രിയിൽ ഞാൻ മുല്ലപ്പൂവും ചൂടി ടെറസ്സിന്റെ മുകളിൽ നിൽക്കുവായിരുന്നു. ആ സമയത്തു വീട്ടിലെ ജോലിക്കാരി ചേച്ചി വന്നിട്ടു ചോദിച്ചു എന്തിനാണ് ഇങ്ങനെ രാത്രി പൂവും ചൂടി ഇവിടെ നില്കുന്നത് എന്ന്. പ്രേതത്തിനു ഇഷ്ട്ടമുള്ള പൂവാണ് മുല്ലപ്പൂ,ഇതും ചൂടി കൊണ്ട് ഇവിടെ നിൽക്കേണ്ട താഴേക്കു പോകു എന്നും പറഞ്ഞു. ഞാൻ അതുകേട്ട് താഴേക്ക് ചെന്നതുമാത്രം ഓർമ ഉണ്ട്. പിന്നീട് അവിടെ സംഭവിച്ചത് ആരോ പറഞ്ഞു തന്ന അറിവാണ്  സോണിയ പറഞ്ഞു.

താഴെ എത്തിയ ഞാൻ വലിയ ചിരി ആയിരുന്നു, പെട്ടന്ന് കരയുകയും ചെയ്‌യും, കുറച്ചു നേരം ചിരി പിന്നെ കരച്ചിൽ. എന്തൊക്കെയോ ചെയ്യ്തു കൂട്ടുന്നു,എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല, ചുറ്റിൽ ഉള്ളതെല്ലാം എടുത്തു എറിഞ്ഞു. അവസാനം പൂജ ഒക്കെ ചെയ്യ്തു,പൂജാരി വന്നു ചൂരൽ വെച്ച് അടിക്കുകയും മറ്റും ചെയ്യ്തു. പിന്നീട കുറച്ചു ഭസമം എടുത്തു എന്റെ നെറ്റിയിൽ ഇട്ടതിനു ശേഷമാണ് എനിക്ക് ബോധം വീണത് സോണിയ പറഞ്ഞു. താരത്തിന്റെ ഭർത്താവ്  നടൻ ബോസ് വെങ്കിട്ട ആണ്, ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്.

You May Also Like