ഭര്‍ത്താവിന്റെ ഷര്‍ട്ട് അടിച്ചു മാറ്റി സംവൃത! ക്യൂട്ട് എന്ന് ആരാധകര്‍!

ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും നടി സംവൃത സുനിലിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. സിനിമാ ലോകത്ത് സജീവമല്ലെങ്കില്‍ കൂടി മലയാളി മനസ്സില്‍ ഒരിടം അത് സംവൃതയ്ക്ക് ഉള്ളതാണെന്ന് ഉറപ്പിച്ച് പറയാം. അതുകൊണ്ടാണ്…

ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും നടി സംവൃത സുനിലിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. സിനിമാ ലോകത്ത് സജീവമല്ലെങ്കില്‍ കൂടി മലയാളി മനസ്സില്‍ ഒരിടം അത് സംവൃതയ്ക്ക് ഉള്ളതാണെന്ന് ഉറപ്പിച്ച് പറയാം. അതുകൊണ്ടാണ് താരം പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് സംവൃതയുടെ ഓരോ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകര്‍ അറിയുന്നത്.

ഇപ്പോഴിതാ പുതിയ റീല്‍സ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവൃത സുനില്‍ ഇന്‍സ്റ്റഗ്രാമിലൂടെ. കോഫീ ഡേ്റ്റ് വിത്ത് ഹസ്ബന്റ് എന്ന് കുറിച്ചാണ് സംവൃത വീഡിയോ പങ്കുവെച്ചത്. ഒപ്പം താന്‍ ധരിച്ചിരിക്കുന്നത് ഭര്‍ത്താവിന്റെ ഷര്‍ട്ട് ആണെന്നും നടി പറയുന്നു..ഒരു കള്ളച്ചിരിയോടെയാണ് സംവൃത ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യത്യസ്തഭാവങ്ങള്‍ മുഖത്ത് മിന്നി മറിയുന്ന താരത്തിന്റെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

വസ്ത്രം ഏതായാലും അമ്മു ചേച്ചി ക്യൂട്ട് ആണ് എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിദേശത്ത് കഴിയുന്ന താരം കുറച്ച് നാളുകള്‍ക്ക് മുന്‍പ് നാട്ടില്‍ വന്ന് പോയിരുന്നു. അന്നും തന്റെ സിനിമാ ജീവിതത്തില്‍ നിന്ന് ലഭിച്ച ആത്മസുഹൃത്തുക്കളെയെല്ലാം ഒന്ന് ചെന്ന് കാണാന്‍ സംവൃത മറന്നിരുന്നില്ല.. ജയസൂര്യ, ഇന്ദ്രജിത്ത്, പൂര്‍ണിമ

എന്നിവരെയെല്ലാം കാണാന്‍ സംവൃത എത്തിയിരുന്നു.. ഈ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. മക്കള്‍ക്ക് ഒപ്പമുള്ള വിശേഷങ്ങളും കുക്കിംഗ് വീഡിയോകളും എല്ലാം പങ്കുവെച്ച് സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്തുന്ന സംവൃതയുടെ തിരിച്ച് വരവ് പ്രേക്ഷകര്‍ നന്നായി ആഗ്രഹിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)