Film News

ഈ സിനിമ സഞ്ചരിക്കുന്ന വഴി അസാധാരണം! കിംഗ് ഫിഷിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്!!

ഒരു നടന്‍ എന്നതിലുപരി സംവിധാന രംഗത്തും തന്റെ മികവ് തെളിയിച്ച പ്രതിഭയാണ് അനൂപ് മേനോന്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമ കിംഗ് ഫിഷ് ആയിരുന്നു. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് സാക്ഷാല്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സിനിമാ പ്രേമികളും ഏറ്റെടുക്കുന്നത്. അനൂപ് മേനോന്‍ ആണ് സോഷ്യല്‍ മീഡിയ പേജ് വഴി തന്റെ സിനിമയെ കുറിച്ച് ലാലേട്ടന്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് എത്തിയത്. അതിമനോഹരവും വ്യത്യസ്തവുമായ സിനിമ.

‘ഈ സിനിമ സഞ്ചരിക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്’.. എന്നാണ് മോഹന്‍ലാല്‍ ഈ സിനിമ കണ്ട് പറഞ്ഞത് എന്ന് അനൂപ് മേനോന്‍ അറിയിക്കുന്നു. ഈ വാക്കുകള്‍ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയൊരു പ്രമോഷന്‍ തന്നെയാണ്. നടന്‍ പങ്കുവെച്ച പോസ്റ്റിന് അടിയില്‍ ലാലേട്ടനെ വെച്ച് ഒരു സിനിമ ചെയ്യൂ എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. അനൂപ് മേനോന്‍ തന്നെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മലയാളികള്‍ക്ക് പ്രിയങ്കരരായി മാറിയ നടീ നടന്മാരും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. അനൂപ് മേനോന്‍ തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ചിത്രത്തില്‍ നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ കൃഷ്ണ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പത്മ ആയിരുന്നു അനൂപ് മേനോന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മറ്റൊരു സിനിമ. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ സിനിമയില്‍ അനൂപ് മേനോന് നായികയായി എത്തിയത് സുരഭി ലക്ഷ്മി ആയിരുന്നു.

Trending

To Top