Film News

സിനിമയുടെ നിറപ്പകിട്ട് കണ്ട് കണ്ണ് മഞ്ഞളിക്കേണ്ടെന്ന് മകനോട് പറഞ്ഞിട്ടുണ്ട് : സംയുക്തമേനോന്‍

സിനിമാരംഗത്ത് തിളങ്ങി നിന്ന താരമായിരുന്നു സംയുക്ത വര്‍മ്മ. നടന്‍ ബിജുമേനോനുമായുള്ള വിവാഹശേഷം അഭിനയരംഗത്തേക്ക് തിരികെയെത്തിയിട്ടില്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ താരം സജീവമാണ്. തിരിച്ചുവരവിനെ കുറിച്ച് ആരാധകര്‍ തിരക്കാറുണ്ടെങ്കിലും സംയുക്ത ഇതുവരെ യാതൊരു മറുപടിയും പറഞ്ഞിട്ടില്ല..കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തിലാണ് മകന്‍ ദക്ഷിന്റെ വിശേഷങ്ങള്‍ സംയുക്ത പങ്ക് വച്ചത്.

സംയുക്തയുടെ വാക്കുകള്‍ – മകന് അഭിനയമോഹമുണ്ട്.
സിനിമ എന്നത് ഒരു ഫാന്റസി ലോകമല്ലേ. അച്ഛന്‍ അഭിനയിക്കുന്നത് കാണുമ്പൊള്‍ അവര്‍ക്കും ആഗ്രഹം തോന്നാം. ഞാന്‍ ഇപ്പോഴും ദക്ഷിനോട് പറയാറുണ്ട്. നമുക്ക് എത്ര കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല. തലവര എന്നൊരു കാര്യമുണ്ട്. അതുണ്ടങ്കിലേ നമുക്ക് സിനിമ രംഗത്ത് നിലനില്‍ക്കാന്‍ കഴിയൂ എന്ന്.

കഴിവുള്ള ഒരുപാട് പേര്‍ സിനിമയില്‍ എത്താതെ പോയിട്ടുണ്ട്. സിനിമയില്‍ നമ്മള്‍ കാണുന്നവരേക്കാള്‍ കണ്ടിട്ടുള്ളവരേക്കാള്‍ കഴിവുള്ള എത്രയോ ആളുകള്‍. ചില സമയത്ത് കഴിവും കഠിനാധ്വാനം മാത്രം പോരാതെ വരും സിനിമയില്‍. അതിനൊപ്പം തലേവരെ കൂടിയുണ്ടെങ്കില്‍ ക്ലിക്കാകും. അതുകൊണ്ടുതന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ട എന്ന് ദക്ഷിനോട് പറയാറുണ്ട് .

Trending

To Top